അറസ്റ്റിലായ ചിദംബരത്തെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും; സി ബി ഐ ആസ്ഥാനത്ത് ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്യല്‍; സഹകരിക്കാന്‍ തയ്യാറാകാതെ മുന്‍ ധനമന്ത്രി; കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കും
ന്യൂഡല്‍ഹി: (www.kvartha.com 22.08.2019) ഐ എന്‍ എക്സ് മീഡിയ അഴിമതി കേസില്‍ അതീവ നാടകീയമായ രംഗങ്ങള്‍ക്കൊടുവില്‍ അറസ്റ്റിലായ മുന്‍ ധനമന്ത്രി പി ചിദംബരത്തെ വ്യാഴാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. ബുധനാഴ്ച രാത്രി ജോര്‍ബാഗിലെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്ത അദ്ദേഹത്തെ സി ബി ഐ ആസ്ഥാനത്ത് ഒന്നരമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
അര്‍ധരാത്രിയോടെയാണ് ആദ്യഘട്ട ചോദ്യം ചെയ്യല്‍ അവസാനിച്ചത്. എന്നാല്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. തുടര്‍ന്ന് സി ബി ഐ ആസ്ഥാനത്തുള്ള ചിദംബരത്തെ അല്‍പസമയത്തിനകം വീണ്ടും ചോദ്യം ചെയ്യും. ഇതിനുശേഷമായിരിക്കും അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കുക.
14 ദിവസത്തേക്ക് പി ചിദംബരത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ സി ബി ഐ അപേക്ഷ നല്‍കും. കേസില്‍ നേരത്തെ ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടും അദ്ദേഹം സഹകരിച്ചില്ലെന്നും വിശദമായ ചോദ്യംചെയ്യല്‍ ആവശ്യമുണ്ടെന്നും ചൂണ്ടിക്കാണിച്ചായിരിക്കും സി ബി ഐ കസ്റ്റഡി അപേക്ഷ നല്‍കുക. ഇന്ദ്രാണി മുഖര്‍ജി പി ചിദംബരത്തിനെതിരെ സുപ്രധാന മൊഴി നല്‍കിയിട്ടുണ്ടെന്നും സി ബി ഐ കോടതിയെ അറിയിക്കും. അതിനിടെ കേസില്‍ ഉള്‍പ്പെട്ട മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ ജാമ്യം റദ്ദാക്കാന്‍ സി ബി ഐ അപേക്ഷ നല്‍കും.
ഐ എന്‍ എക്സ് മീഡിയ കേസില്‍ ഡെല്‍ഹി ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് സി ബി ഐ സംഘം പി ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ സി ബി ഐ സംഘം കഴിഞ്ഞദിവസങ്ങളിലായി മൂന്നുതവണ വീട്ടിലെത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല. തുടര്‍ന്ന് അദ്ദേഹത്തിനെതിരെ ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ഡെല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ പി. ചിദംബരം ഒളിവില്‍പോയെന്ന വാര്‍ത്തകളും പുറത്തു വന്നിരുന്നു. ഇതിനിടെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ചിദംബരത്തിന്റെ ഹര്‍ജി വെള്ളിയാഴ്ചയേ പരിഗണിക്കൂ എന്നും സുപ്രീംകോടതി രജിസ്ട്രാര്‍ വ്യക്തമാക്കി.
ഇതോടെ പി ചിദംബരത്തിന്റെ അറസ്റ്റ് ഉറപ്പായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച രാത്രി കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി വാര്‍ത്താസമ്മേളനം നടത്തിയ അദ്ദേഹത്തെ തൊട്ടുപിന്നാലെ ജോര്‍ബാഗിലെ വസതിയിലെത്തിയാണ് സി ബി ഐ അറസ്റ്റ് ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: P Chidambaram to be produced before CBI special court on Thursday, New Delhi, News, Politics, Arrested, CBI, Court, National.

Powered by Info News For You

Comments
Post a Comment