മകള്‍ക്കായി വാടകവീട് അന്വേഷിച്ചിറങ്ങി; സ്‌കൂട്ടറില്‍ യാത്ര ചെയ്യവെ കാര്‍ ഇടിച്ച് തെറിച്ചുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ചങ്ങനാശേരി: (www.kvartha.com 17.08.2019) മകള്‍ക്കായി വാടകവീട് അന്വേഷിച്ചിറങ്ങി. മകള്‍ക്കൊപ്പം സ്‌കൂട്ടറിന് പിന്നില്‍ യാത്ര ചെയ്യവെ കാര്‍ ഇടിച്ച് തെറിച്ചുവീണ വീട്ടമ്മ മരിച്ചു. കൊടുങ്ങൂര്‍ ഇളമ്പള്ളി കോട്ടേപ്പറമ്പില്‍ ബൈജുവിന്റെ ഭാര്യ ശോഭന(54) ആണ് മരിച്ചത്.
മകള്‍ ഗീതു(27) നെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് 6.50ഓടെയായിരുന്നു അപകടം. വാടക കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് മറ്റൊരു വാടക വീട് അന്വേഷിച്ചിറങ്ങുകയായിരുന്നു ഇവര്‍. മകള്‍ ഗീതുവിനൊപ്പം സ്‌കൂട്ടറില്‍ പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്നു ശോഭ.
മോര്‍ക്കുളങ്ങര ഭാഗത്തു നിന്ന് വന്ന സ്‌കൂട്ടറില്‍ റെയില്‍വേ സ്റ്റേഷന്‍ പാലാത്ര റോഡിലൂടെ അമിതവേഗത്തിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഗരുതരമായി പരിക്കേറ്റ ശോഭയെ ഉടന്‍ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അസംപ്ഷന്‍ കോളേജ് ഹോസ്റ്റലായ വിമലാ ഹോസ്റ്റലിലെ ജീവനക്കാരിയായിരുന്നു ശോഭ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kottayam, News, Kerala, Death, Accident, Accidental Death, hospital, Injured, Car and scooter accident in changanassery

Powered by Info News For You

Comments
Post a Comment