'ഗ്രേറ്റര്‍ കശ്മീര്‍' റിപ്പോര്‍ട്ടര്‍ ഇര്‍ഫാന്‍ മാലികിനെ അറസ്റ്റ് ചെയ്തു; സായുധ സേന വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ടു പോയത് അര്‍ധരാത്രിയില്‍, അറസ്റ്റ് ചെയ്തതിന് കൃത്യമായ കാരണങ്ങള്‍ കാണിക്കാതെ അധികൃതര്‍

ശ്രീനഗര്‍: (www.kvartha.com 16.08.2019) ഗ്രേറ്റര്‍ കശ്മീര്‍ റിപ്പോര്‍ട്ടര്‍ ഇര്‍ഫാന്‍ മാലികിനെ സായുധ സേന വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ടു പോയി. ബുധനാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. പുല്‍വാമയിലെ ത്രാലില്‍ നടത്തിയ പോലീസ് റെയ്ഡിലാണ് ഗ്രേറ്റര്‍ കശ്മീര്‍ മാധ്യമപ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. സി.ആര്‍.പി.എഫും സൈന്യവും രാത്രി 11:30 ഓടെ വീട്ടിലെത്തുകയായിരുന്നു. ഇവര്‍ ഇര്‍ഫാനോട് കൂടെ വരാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഇര്‍ഫാന്‍ മാലികിന്റെ പിതാവ് മുഹമ്മദ് പറഞ്ഞു.

വ്യാഴാഴ്ച രാവിലെ വീട്ടുകാര്‍ ത്രാല്‍ പോലീസ് സ്‌റ്റേഷനില്‍ ഇര്‍ഫാനെ സന്ദര്‍ശിച്ചിരുന്നു. മകനെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് പിതാവ് ചോദിച്ചെങ്കിലും കൃത്യമായ മറുപടി നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. തെറ്റായ റിപ്പോര്‍ട്ടിങ് നടത്തിയത് കൊണ്ടാണോ മകനെ അറസ്റ്റ് ചെയ്തതെന്ന് അവന്തിപൊര എസ്പിയോട് പിതാവ് മുഹമ്മദ് ചോദിച്ചു. കശ്മീരില്‍ ഇന്റര്‍നെറ്റ് ഉള്‍പ്പെടെ നിരോധിച്ചിരിക്കുകയാണ്. ഇതോടെ വാര്‍ത്താ മാധ്യമ സംവിധാനങ്ങള്‍ നിലച്ചിട്ട് ദിവസങ്ങളായെന്നും മുഹമ്മദ് അറിയിച്ചു. കശ്മീരില്‍ സൈന്യം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനു ശേഷം ഇര്‍ഫാന്‍ ഓഫിസിലേക്ക് പോയിട്ടെല്ലെന്ന് കുടുംബാഗംങ്ങള്‍ പറഞ്ഞു.

കശ്മീരിന്റെ 370ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ് ഇര്‍ഫാന്‍ മാലിക്ക്. നിലവില്‍ മൂന്ന് മുന്‍ മുഖ്യമന്ത്രിമാരും സംസ്ഥാനത്തെ ബിസിനസ് പ്രമുഖരുമുള്‍പ്പെടെ 1300 ഓളം ആളുകളെ കശ്മീരില്‍ വീട്ടു തടങ്കലില്‍ വെക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, Kashmir, Jammu, Srinagar, Media, Arrest, Army, News Paper, Police, Internet, ‘Greater Kashmir’ Journalist Detained By Security Forces In Midnight Raid


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?