ബി ജെ പി കൊടിമരം ഇരുളിന്റെ മറവില്‍ നശിപ്പിച്ചു; പ്രതി സി സി ടി വിയില്‍ കുടുങ്ങി

പിലിക്കോട്: (www.kasargodvartha.com 26.08.2019) ബി ജെ പി കൊടിമരം ഇരുളിന്റെ മറവില്‍ നശിപ്പിച്ചു. പ്രതി സി സി ടി വിയില്‍ കുടുങ്ങിയതോടെ ഇതുകേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കരപ്പാത്ത് സ്ഥാപിച്ച കൊടിമരമാണ് നശിപ്പിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം. മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നിര്യാണത്തെ തുടര്‍ന്ന് കൊടിമരത്തില്‍ കെട്ടിയ കറുപ്പ് കൊടിയും നശിപ്പിച്ച നിലയിലാണ്.

ഹെല്‍മെറ്റ് ധരിച്ചെത്തിയാണ് കൊടി നശിപ്പിച്ചതെന്ന് സി സി ടി വി പരിശോധനയില്‍ കണ്ടെത്തി. കൊടി നശിപ്പിച്ചതില്‍ ബി ജെ പി പിലിക്കോട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിക്കുകയും പുതിയ കൊടിമരവും കൊടിയും സ്ഥാപിക്കുകയും ചെയ്തു. സംഭവത്തില്‍ ബി ജെ പി പിലിക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ പരാതിയില്‍ ചന്തേര പോലീസാണ് കേസെടുത്തിരിക്കുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Pilicode, BJP, BJP flag destroyed by unknown
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?