ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ തീപിടിത്തം: നിയന്ത്രണ വിധേയമാക്കി
ദേശീയം (www.evisionnews.co): ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ആശുപത്രിയുടെ പി.സിബ്ലോക്കില്‍ (രണ്ടാം നില) തീപിടിത്തം ഉണ്ടായി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വൈകുന്നേരം 4.50 ഓടെയാണ്, തീപിടുത്തം ഉണ്ടായതായി ഡല്‍ഹി അഗ്‌നിശമന സേനക്ക് കോള്‍ ലഭിക്കുന്നത്.
തീപിടിത്തം ഇപ്പോള്‍ നിയന്ത്രണത്തിലാക്കി, തണുപ്പിക്കല്‍ പ്രക്രിയ നടക്കുന്നു. അടിയന്തിര ബ്ലോക്കിന് സമീപമുള്ള തീപിടിത്തം ഉണ്ടായ പി.സി ബ്ലോക്കില്‍ രോഗികളില്ല, പ്രധാനമായും ഡോക്ടര്‍മാരുടെ മുറികളാണ് ഇവിടെ ഉള്ളത്.
ആശുപത്രി സമുച്ചയത്തിലെ മറ്റൊരു കെട്ടിടത്തിലുള്ള കാര്‍ഡിയോ ന്യൂറോ സെന്ററിലെ തീവ്രപരിചരണ വിഭാഗത്തില്‍ (ഐ.സി.യു) ആണ് മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. എമര്‍ജന്‍സി ലാബ്, സൂപ്പര്‍സ്‌പെഷ്യാലിറ്റി ഒപിഡി വാര്‍ഡ്, എബി 1 വാര്‍ഡ് എന്നിവ അടച്ചുപൂട്ടി ആശുപത്രിയിലെ ഉദ്യോഗസ്ഥര്‍ രോഗികളെ മാറ്റികൊണ്ടിരിക്കുകയാണ്.
Powered by Info News For You

Comments
Post a Comment