രാജധാനിക്ക് കാസര്‍കോട്ട് സ്‌റ്റോപ്പ് നിര്‍ത്താനുള്ള നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു; തീരുമാനത്തില്‍ നിന്ന് എത്രയും പെട്ടെന്ന് പിന്മാറണമെന്ന് എം എല്‍ എ, നീക്കത്തില്‍നിന്ന് റെയില്‍വേ അധികാരികള്‍ പിന്മാറണമെന്ന് സി പി എം
കാസര്‍കോട്: (www.kasargodvartha.com 06.08.2019) ഏറെ നാളത്തെ മുറവിളിക്കു ശേഷം കാസര്‍കോട്ട് സ്‌റ്റോപ്പ് അനുവദിച്ച രാജധാനി എക്‌സ്പ്രസിന്റെ സ്‌റ്റോപ്പ് എടുത്തുകളയാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഏറെക്കാലത്തെ പേരാട്ടത്തിന്റെ ഫലമായി കാസര്‍കോട് ജനത ജില്ലാ ആസ്ഥാനത്ത് നേടിയെടുത്ത രാജധാനി എക്‌സ്പ്രസിന്റെ സ്റ്റോപ്പ് എടുത്ത് കളഞ്ഞാല്‍ റെയില്‍വെ അധികൃതര്‍ വന്‍ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ മുന്നറിയിപ്പ് നല്‍കി.
പരീക്ഷണാടിസ്ഥാനത്തില്‍ തന്നെയാണ് ഓരോ വണ്ടിക്കും ആദ്യമായി സ്റ്റോപ്പ് അനുവദിക്കാറുള്ളത്. പരീക്ഷണ കാലാവധി കഴിഞ്ഞാല്‍ ജനങ്ങളോട് കൊഞ്ഞനം കാട്ടുന്നത് ശരിയല്ല. ആറുമാസം ഒരു റെയില്‍വേ സ്റ്റേഷനിലെ ഏതെങ്കിലും വണ്ടിയുടെ ലാഭനഷ്ടം കണക്കാക്കാനുള്ള കാലയളവല്ല. സ്റ്റോപ്പ് അനുവദിച്ച ഒരു ജില്ലാ ആസ്ഥാനത്ത് നിന്ന് പിന്നീട് അത് പിന്‍വലിച്ചിട്ടുമില്ല. ലാഭം മാത്രം കൊയ്തത് കൊണ്ടാണ് പിന്‍വലിക്കാത്തതെന്ന് പറയാന്‍ കഴിയില്ല. കാസര്‍കോടിന്റെ കാര്യത്തില്‍ മാത്രം മറ്റൊരു നയം സ്വീകരിക്കുന്നത് അനീതിയാണ്.
രാജധാനിയുടെ സ്റ്റോപ്പ് പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ നിലപാട് എത്രയുംപെട്ടെന്ന് മാറ്റുന്നതാണ് റെയില്‍വെ അധികൃതര്‍ക്ക് നല്ലതെന്നും എന്‍ എ നെല്ലിക്കുന്ന് പറഞ്ഞു.
രാജധാനി എക്സ്പ്രസിന്റെ കാസര്‍കോട്ടെ സ്റ്റോപ്പ് നിര്‍ത്തരുത്: സി പി എം
കാസര്‍കോട്: ഡല്‍ഹിയിലേക്കുള്ള തിരുവനന്തപുരം നിസാമുദ്ദീന്‍ രാജധാനി എക്സ്പ്രസിന്റെ കാസര്‍കോട്ടെ സ്റ്റോപ്പ് നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍നിന്ന് റെയില്‍വേ അധികാരികള്‍ പിന്മാറണമെന്ന് സി പി എം കാസര്‍കോട് ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു. 23ന് ശേഷം നിര്‍ത്തിവച്ച ടിക്കറ്റ് റിസര്‍വേഷന്‍ പുനഃസ്ഥാപിക്കാനുള്ള നടപടിയുണ്ടാകണം. ജില്ലയിലെ ജനങ്ങളുടെയും യാത്രക്കാരുടെയും വര്‍ഷങ്ങളായുള്ള ആവശ്യം മുന്‍ എം പി പി കരുണാകരന്റെ നിരന്തര ഇടപെടലിന്റെ ഭാഗമായാണ് സാക്ഷാല്‍കരിക്കപ്പെട്ടത്. യാത്രക്കാര്‍ കുറവാണെന്ന വാദമുയര്‍ത്തിയാണ് കാസര്‍കോട് സ്റ്റേഷനില്‍നിന്നുള്ള ടിക്കറ്റ് റിസര്‍വേഷന്‍ നിര്‍ത്തലാക്കിയത്.
ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണം നല്‍കാന്‍ റെയില്‍വേ അധികൃതര്‍ തയ്യാറാകാത്തത് ദുരൂഹമാണ്. കണ്ണൂരിനും മംഗളൂരുവിനുമിടയില്‍ രാജധാനി എക്സ്പ്രസിന് സ്റ്റോപ്പില്ലായിരുന്നു. എം പിയായിരിക്കെ പി കരുണാകരന്‍ ഉള്‍പ്പെടെ പ്രത്യക്ഷ സമരരംഗത്തെത്തിയതിനെ തുടര്‍ന്ന് സമ്മര്‍ദഫലമായി ഫെബ്രുവരി 18 മുതലാണ് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കാന്‍ റെയില്‍വേ തയ്യാറായത്. നീണ്ട പോരാട്ടത്തിനൊടുവില്‍ യാത്രക്കാര്‍ക്ക് സൗകര്യപ്രദമാകുന്ന രീതിയില്‍ ലഭിച്ച സ്റ്റോപ്പ് നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍നിന്ന് റെയില്‍വേ അധികാരികള്‍ ഉടന്‍ പിന്മാറി നിര്‍ത്തിവച്ച റിസര്‍വേഷന്‍ സൗകര്യം പുനഃസ്ഥാപിക്കണമെന്ന് ഏരിയാകമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, MLA, N.A.Nellikunnu, Protest against Decision of Stop Rajadhani Express's stop in Kasaragod
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment