കെവിന്‍ വധക്കേസില്‍ നീനു മാത്യുവിന്റെ സഹോദരനടക്കം പത്തു പ്രതികള്‍ കുറ്റക്കാര്‍; ചാക്കോ ജോണ്‍ കുറ്റക്കാരനല്ല; ദുരഭിമാനക്കൊലയെന്ന് കോടതി; ശിക്ഷ മറ്റന്നാള്‍

കോട്ടയം: (www.kvartha.com 22.08.2019) കെവിന്‍ വധക്കേസില്‍ നീനു മാത്യുവിന്റെ സഹോദരനടക്കം പത്തു പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. കേസ് ദുരഭിമാനക്കൊലയുടെ വിഭാഗത്തില്‍ ഉള്‍പെടുമോയെന്ന കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനുള്ള വാദം കേട്ടശേഷം വിധി പ്രസ്താവം വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

അതേസമയം പ്രതികള്‍ക്കുള്ള ശിക്ഷ മറ്റന്നാള്‍ വിധിക്കും. അതേസമയം നീനുവിന്റെ പിതാവും കേസിലെ അഞ്ചാം പ്രതിയുമായ ചാക്കോ ജോണിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടില്ല. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കണ്ടെത്തിയ കോടതി ഇതിനെ ദുരഭിമാന കൊലയെന്നും വിധിച്ചു. തുടര്‍ന്ന് പ്രതികളുടെ ശിക്ഷ മറ്റന്നാള്‍ പ്രഖ്യാപിക്കുമെന്നും കോടതി അറിയിച്ചു.

Kevin murder case: Kerala Court to pronounce verdict, Kottayam, News, Trending, Murder, Court, Verdict, Kerala

കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് ചാക്കോ ജോണ്‍, നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ തുടങ്ങി 14 പ്രതികളാണു കേസിലുള്ളത്. ഏഴു പ്രതികള്‍ പതിനാലര മാസമായി ജാമ്യം ലഭിക്കാതെ റിമാന്‍ഡില്‍ കഴിയുകയാണ്. രണ്ടു പ്രതികള്‍ ആറു മാസത്തിനു ശേഷം ജാമ്യത്തില്‍ ഇറങ്ങിയെങ്കിലും വിസ്താരസമയത്തു സാക്ഷിയെ മര്‍ദിച്ചതായി കേസ് എടുത്തതോടെ ജാമ്യം റദ്ദാക്കിയിരുന്നു.

കേസില്‍ ആകെ 113 സാക്ഷികളാണുള്ളത്. വിസ്താരത്തിനിടെ ആറു സാക്ഷികള്‍ കൂറുമാറിയിരുന്നു. ഇവരില്‍ രഹസ്യമൊഴി നല്‍കിയ ശേഷം കൂറുമാറിയ സാക്ഷിക്കെതിരെ നടപടിയെടുക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കെവിന്റെ ഒപ്പം തട്ടിക്കൊണ്ടുപോയ ഇരയും പ്രധാന സാക്ഷിയുമായ അനീഷ് സെബാസ്റ്റ്യന്‍, കെവിന്റെ ഭാര്യ നീനു, കെവിന്റെ അച്ഛന്‍ ജോസഫ്, കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന സാനു ചാക്കോ സഞ്ചരിച്ച കാര്‍ പരിശോധിക്കുകയും പ്രതികളുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും ഇവരുമായി പല തവണ ഫോണില്‍ സംസാരിക്കുകയും ചെയ്ത എ എസ് ഐ ടി എം ബിജു തുടങ്ങിയവരെ കോടതിയില്‍ വിസ്തരിച്ചു. പ്രധാന സാക്ഷികള്‍ എല്ലാം പ്രതികള്‍ക്കെതിരെ മൊഴി നല്‍കി.

2018 മേയ് 28നായിരുന്നു കെവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തെന്മലയ്ക്കു സമീപത്തെ ചാലിയക്കര പുഴയില്‍ കെവിനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണു കേസ്. കോട്ടയം മാന്നാനത്തുള്ള വീട്ടില്‍ നിന്നു കെവിനെയും ബന്ധു അനീഷിനെയും മേയ് 27ന് 13 അംഗ സംഘം തട്ടിക്കൊണ്ടുപോയി. അനീഷിനെ സംക്രാന്തിയില്‍ ഇറക്കിവിട്ടശേഷം കെവിനുമായി അവര്‍ കടന്നുകളഞ്ഞു. പിന്നീട് തെന്മലയില്‍നിന്നാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kevin murder case: Kerala Court to pronounce verdict, Kottayam, News, Trending, Murder, Court, Verdict, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?