റിയാദില്‍ റെസ്‌റ്റോറന്റ് ജീവനക്കാരനായ കാസര്‍കോട് സ്വദേശിയുടെ കഴുത്തില്‍ കത്തിവെച്ച് പണം അപഹരിച്ചു

റിയാദ്: (www.kasargodvartha.com 05.08.2019) സൗദി റിയാദില്‍ റെസ്‌റ്റോറന്റ് ജീവനക്കാരനായ കാസര്‍കോട് സ്വദേശിയുടെ കഴുത്തില്‍ കത്തിവെച്ച് പണം അപഹരിച്ചു. കാസര്‍കോട് സ്വദേശി അബ്ദുല്‍ ഹമീദ് ആണ് അക്രമത്തിനിരയായത്. റിയാദിലെ ബത്ഹ ശാറാറെയിലിലെ റെസ്റ്റോറന്റ് ജീവനക്കാരനാണ് ഹമീദ്. കഴിഞ്ഞ ദിവസം റെസ്‌റ്റോറന്റിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ആഫ്രിക്കന്‍ പൗരന്മാരായ രണ്ടു പേരാണ് അക്രമം നടത്തിയതെന്ന് ഹമീദ് പരാതിപ്പെട്ടു.

സംഘം തടഞ്ഞുനിര്‍ത്തി കത്തി കഴുത്തില്‍വെച്ച് പണം ആവശ്യപ്പെടുകയായിരുന്നു. പോക്കറ്റിലുണ്ടായിരുന്ന പണം നല്‍കിയിട്ടും അക്രമികളില്‍ ഒരാള്‍ കഴുത്തില്‍ കത്തിവെക്കുകയും മറ്റൊരാള്‍ പോക്കറ്റ് പരിശോധിക്കുകയും ചെയ്തു. ബഹളം വെച്ചെങ്കിലും ആരും ശ്രദ്ധിക്കാത്തതിനാല്‍ രക്ഷയുണ്ടായില്ലെന്നും ഹമീദ് പറയുന്നു. ഒടുവില്‍ അക്രമികളില്‍ നിന്നും കുതറി ഓടുകയായിരുന്നു. പിന്നീട് ആളുകള്‍ അടുത്തുകൂടുന്നത് കണ്ട് ആക്രമികള്‍ കടന്നുകളഞ്ഞു. ഓടുന്നതിനിടയില്‍ നിലത്ത് വീണ് അബ്ദുല്‍ ഹമീദിന്റെ കൈയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, news, kasaragod, Kerala, Top-Headlines, Crime, World, Saudi Arabia, Riyadh, Theft after attack Malayali Restaurant employee in Riyadh
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?