ലോ കോളേജില്‍ എബിവിപി ആക്രമണം; എസ്എഫ്‌ഐ നേതാവിന്റെ തലയടിച്ച് പൊട്ടിച്ചു


തിരുവനന്തപുരം: (www.kvartha.com 20.08.2019) ലോ അക്കാദമി ലോ കോളേജില്‍ എബിവിപി ആക്രമണം. പരീക്ഷയ്‌ക്കെത്തിയ എസ്എഫ്‌ഐ നേതാവിന്റെ തലയടിച്ച് പൊട്ടിച്ചു. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവും ആറ്റിങ്ങല്‍ ഏര്യാ പ്രസിഡന്റുമായ വിഷ്ണു രാജിനെയാണ് എബിവിപി പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

അക്കാദമിയിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ് വിഷ്ണു രാജ്. എബിവിപി നേതാവ് നന്ദഭാര്‍ഗവന്റെ നേതൃത്വത്തില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ കൃഷ്ണനുണ്ണി, ദേവദത്ത്, നാലാം വര്‍ഷ വിദ്യാര്‍ഥികളായ ശേഖര്‍, വ്യാസ് എന്നിവര്‍ ചേര്‍ന്നാണ് അക്രമിച്ചത്. തിങ്കളാഴ്ച പകല്‍ 1.30ന് പരീക്ഷ എഴുതുന്നതിന് എത്തിയപ്പോഴായിരുന്നു അക്രമം. തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ വിഷ്ണു ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, ABVP, SFI, ABVP Attack in Trivandrum Law College


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?