കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യത; ന്യൂനമര്‍ദം വടക്കു പടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുന്നു, അരുവിക്കര, നെയ്യാര്‍ ഡാമുകളുടെ ഷട്ടറുകള്‍ തുറക്കും, കനത്ത മഴ പെയ്താല്‍ ഡാം പെട്ടെന്നു തുറക്കേണ്ട സാഹചര്യം ഒഴിവാക്കും
തിരുവനന്തപുരം: (www.kvartha.com 13.08.2019) ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കേരളത്തില്‍ ശക്തമായ മഴയ്ക്ക് കാരണമായേക്കും. വടക്കു പടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുന്ന ന്യൂനമര്‍ദം കേരളത്തെയും ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴ പെയ്താല്‍ ഡാം പെട്ടെന്നു തുറക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്നതിനാല്‍ ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്തുന്നതിനായി അരുവിക്കര, നെയ്യാര്‍ ഡാമുകള്‍ തുറക്കും. അരുവിക്കര ഡാമിന്റെ ഷട്ടര്‍ 50 സെന്റീമീറ്ററാണ് തുറക്കുന്നത്. നെയ്യാര്‍ ഡാമിന്റെ ഷട്ടറുകളും തുറക്കുന്നുണ്ട്. റെഡ് അലര്‍ട്ട് എവിടെയും പ്രഖ്യാപിച്ചിട്ടില്ല. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലയിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Flood, Rain, Thiruvananthapuram, Sea, Alerts, Dam, Aruvikkara, Neyyar dam's shutter opens today

Powered by Info News For You

Comments
Post a Comment