രാജ്യം കടന്നു പോകുന്നത് ചരിത്രത്തില്‍ ഇതുവരെ നേരിടാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ; ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത അവസ്ഥയെന്നും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍

ന്യൂഡല്‍ഹി: (www.kvartha.com 23.08.2019) രാജ്യം കടന്നു പോകുന്നത് ചരിത്രത്തില്‍ ഇതുവരെ നേരിടാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണെന്നും ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത അവസ്ഥയെന്നും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ . പണലഭ്യതയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 70 വര്‍ഷത്തിനുള്ളില്‍ ഇത്തരമൊരു സാഹചര്യം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

സാമ്പത്തികമേഖലയാകെ മുരടിപ്പിലാണ്. സ്വകാര്യ മേഖലയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ചു വര്‍ഷമായി സാമ്പത്തിക വളര്‍ച്ച വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് രാജീവ് കുമാറിന്റെ ഈ പ്രസ്താവന.

 "Unprecedented In 70 Years": NITI Aayog Vice Chairman On Liquidity Crisis, New Delhi, News, Business, Economic Crisis, National

സ്വകാര്യ മേഖലയ്ക്കുള്ളിലും ആരും ആരെയും വിശ്വസിക്കുന്നില്ല. പണം നല്‍കാന്‍ ആര്‍ക്കും താല്‍പര്യമില്ല. ഈ സാഹചര്യത്തില്‍ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി 6.8 ശതമാനമാണ്. ഈ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഇത് 5.7 ശതമാനമായി കുറയുമെന്നാണു റിപ്പോര്‍ട്ട്. എന്നാല്‍ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ചെറിയ തോതില്‍ തിരിച്ചുവരവും പ്രതീക്ഷിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: "Unprecedented In 70 Years": NITI Aayog Vice Chairman On Liquidity Crisis, New Delhi, News, Business, Economic Crisis, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?