റാസല്‍ഖൈമ ഫ്രീ ട്രേഡ് സോണ്‍ അതോരിറ്റി മുന്‍ സിഇഒക്ക് പത്തുവര്‍ഷം ജയില്‍ശിക്ഷ
റാസല്‍ഖൈമ: (www.kvartha.com 03.08.2019) റാസല്‍ഖൈമ ഫ്രീ ട്രേഡ് സോണ്‍ അതോരിറ്റി മുന്‍ സിഇഒക്ക് കോടതി പത്തുവര്‍ഷം ജയില്‍ശിക്ഷ വിധിച്ചു. പൊതുഖജനാവില്‍ നിന്ന് 21.3 ലക്ഷം ദിര്‍ഹം അപഹരിച്ച കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. കേസില്‍ ഉള്‍പ്പെട്ട മറ്റൊരു ഉദ്യോഗസ്ഥന് മൂന്ന് വര്‍ഷം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്.
ഫ്രീ ട്രേഡ് സോണ്‍ മുന്‍ സിഇഒയും ഡയറക്ടര്‍ ജനറലുമായ ഉസാമ അല്‍ ഒമരിയാണ് 10 വര്‍ഷത്തെ ജയില്‍ വാസത്തിന് ശിക്ഷിക്കപ്പെട്ടത്. ഇദ്ദേഹം മുന്‍കൈയെടുത്ത് 'സ്ഥാപിച്ച' വ്യാജ കമ്പനിക്ക് വര്‍ഷങ്ങളോളം പൊതു ഖജനാവില്‍ നിന്ന് വെറുതെ പണം നല്‍കിയെന്നാണ് തെളിഞ്ഞത്.
മറ്റൊരു ഉദ്യോഗസ്ഥനായ അബ്ദുര്‍ റഹീം മിര്‍സഖിനാണ് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചത്. ഇരുവരും ചേര്‍ന്ന് തട്ടിയെടുത്ത 21.28 ലക്ഷം ദിര്‍ഹം തിരിച്ചടയ്ക്കണമെന്നും അത്രയും തുക പിഴയടയ്ക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Former free zone CEO in UAE gets 10 years in jail, UAE, News, Jail, Court, Gulf, World.

Powered by Info News For You

Comments
Post a Comment