ബോളിവുഡ് താരം നവാസുദ്ദീന്‍ കുറിച്ച നമ്പര്‍ കൊടുത്തത് എട്ടിന്റെ പണി; നില്‍ക്കക്കള്ളിയില്ലാതെ കാസര്‍കോട്ടുകാരന്‍
ഷാര്‍ജ: (www.kasargodvartha.com 22.08.2019) ബോളിവുഡ് താരം നവാസുദ്ദീന്‍ കുറിച്ച നമ്പര്‍ കൊടുത്തത് എട്ടിന്റെ പണി. നില്‍ക്കക്കള്ളിയില്ലാതെ കാസര്‍കോട്ടുകാരന്‍ കുഞ്ഞബ്ദുല്ല. ഷാര്‍ജയില്‍ ലൂബ്രിക്കന്റ് ഓയില്‍ കമ്പനിയിലെ സെയില്‍സ്മാനായ കാഞ്ഞങ്ങാട് ചിത്തേരി സ്വദേശിയായ കുഞ്ഞബ്ദുല്ലയ്ക്ക് ഇപ്പോള്‍ ഫോണ്‍ കോളുകളുടെ പെരുമഴയാണ്. ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദീഖിയും സെയ്ഫ് അലിഖാനും അഭിനയിക്കുന്ന നെറ്റ്ഫ്‌ളിക്‌സ് പരമ്പര സേക്രഡ് ഗെയിംസാണ് കുഞ്ഞബ്ദുല്ലയുടെ സൈ്വര്യം കെടുത്തുന്നത്. ഒരു എപ്പിസോഡില്‍ കഥാപാത്രം കുറിച്ചെടുക്കുന്ന നമ്പര്‍ എങ്ങനെയോ കുഞ്ഞബ്ദുല്ലയുടേതായി മാറുകയായിരുന്നു. ഇതോടെ ഈ നമ്പറില്‍ പ്രേക്ഷകരുടെ വിളിയോടുവിളി.
നിരവധി ഫോണ്‍കോളുകളാണ് തനിക്ക് എത്തിക്കൊണ്ടിരിക്കുന്നതെന്ന് കുഞ്ഞബ്ദുല്ല അറിയിച്ചു. മൂന്നാഴ്ച മുമ്പാണ് കുഞ്ഞബ്ദുല്ല ഈ കണക്ഷന്‍ എടുത്തത്. പരമ്പരയില്‍ സൗരവ് സച്ചദേവ് അവതരിപ്പിക്കുന്ന ഈസ എന്ന കഥാപാത്രത്തിന്റെ നമ്പറാണിത്. ഈസയെ ചോദിച്ചായിരുന്നു കോള്‍ മുഴുവന്‍. ഒടുവില്‍ പരാതിയുമായി കുഞ്ഞബ്ദുല്ല ഡു ടെലികോമില്‍ എത്തിയതോടെ സംഭവം ഗള്‍ഫ് ന്യൂസില്‍ വാര്‍ത്തയായി. ചിത്രത്തില്‍ നമ്പര്‍ ഒഴിവാക്കി ഖേദം പ്രകടിപ്പിക്കുമെന്ന് നെറ്റ്ഫ്‌ളിക്‌സ് അറിയിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, kasaragod, Top-Headlines, Gulf, Entertainment, Sharjah, ‘Sacred Games’ blooper gives Indian expat in Sharjah sleepless nights
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment