ഹിന്ദി സംസാരിക്കുന്നയാള്‍ യുവാവിനെ തീവണ്ടിയില്‍ നിന്ന് തള്ളിയിട്ടു; ഒരു രാത്രിമുഴുവന്‍ പാളത്തിനുസമീപം ഗുരുതര പരിക്കുകളോടെ കിടന്നു, പോലീസ് അന്വേഷണം ആരംഭിച്ചു

കൊല്ലം: (www.kvartha.com 28.08.2019) തിങ്കളാഴ്ച രാത്രി പെരിനാട്ടിനടുത്ത് വെച്ച് തീവണ്ടിയില്‍ നിന്നുവീണ യുവാവ് ഗുരുതര പരിക്കുകളോടെ ഒരു രാത്രിമുഴുവന്‍ പാളത്തിന് സമീപത്തെ കുറ്റിക്കാട്ടില്‍ കിടന്നു. ചെന്നൈയില്‍ ഫാസ്റ്റ് ഫുഡ് ബിസിനസ് നടത്തുന്ന യുവാവ് അവിടേക്ക് പോകാനാണ് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍നിന്ന് അമൃത എക്‌സ്പ്രസില്‍ കയറിയത്.

പരവൂര്‍ നെടുങ്ങോലം കൂനയില്‍ ചരുവിളപുത്തന്‍വീട്ടില്‍ മുരുകേശന്റെ മകന്‍ രാജു(31)വിനെ പന്ത്രണ്ട് മണിക്കൂറിനുശേഷമാണ് കണ്ടെത്തിയത്. യാത്രയ്ക്കിടെ തീവണ്ടിയില്‍നിന്ന് ആരോ വീണെന്ന സംശയത്തെ തുടര്‍ന്ന് വേറൊരു യാത്രക്കാരന്‍ ചങ്ങലവലിച്ച് വണ്ടിനിര്‍ത്തി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

News, Kerala, Kollam, Train Accident, Crime, Police, Railway Track, Railway, Passenger, Passenger Pushed Out by Train with Hindi Speaking Man

തുടര്‍ന്ന് അഞ്ചാലുംമൂട്, കിളികൊല്ലൂര്‍ സ്റ്റേഷനുകളിലെ പോലീസുകാരും റെയില്‍വേ പോലീസും നാട്ടുകാരും പെരിനാട് ഭാഗത്ത് തിരച്ചില്‍ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാവിലെയും തിരച്ചില്‍ നടത്തിയെങ്കിലും ഒരു ബാഗ് മാത്രം കിട്ടി.

പിന്നീട് പാതയിലൂടെ നടന്നുപോയ ആളാണ് കാടുമൂടിയ പ്രദേശത്തുനിന്ന് നിലവിളികേള്‍ക്കുന്നതും പരിക്കേറ്റനിലയില്‍ യുവാവിനെ കണ്ടെത്തിയതും. തുടര്‍ന്ന് റെയില്‍വേ ഗേറ്റ് കീപ്പറെ വിവരമറിയിക്കുകയും കിളികൊല്ലൂര്‍ പോലീസെത്തി യുവാവിനെ ജില്ലാ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

നട്ടെല്ലിനും കൈകാലുകള്‍ക്കും സാരമായി പരിക്കേറ്റ യുവാവിനെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. തീവണ്ടിയുടെ വാതിലിനുസമീപം നില്‍ക്കുകയായിരുന്ന തന്നോട് ഹിന്ദി സംസാരിക്കുന്നയാള്‍ സിഗററ്റ് ആവശ്യപ്പെട്ടു. സിഗററ്റില്ലെന്ന് അറിയിച്ചതിന് പിന്നാലെ തന്നെ ഹിന്ദിക്കാരന്‍ പുറത്തേക്ക് തള്ളുകയായിരുന്നെന്ന് രാജു പറഞ്ഞു. പോലീസ് അന്വേഷണം തുടങ്ങി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Kollam, Train Accident, Crime, Police, Railway Track, Railway, Passenger, Passenger Pushed Out by Train with Hindi Speaking Man


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?