ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തേക്കും
കേരളം (www.evisionnews.co): മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ നിന്ന് ഉടന്‍ സസ്‌പെന്‍ഡ് ചെയ്‌തേക്കും. പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത ശ്രീറാം വെങ്കിട്ടരാമന്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബഷീറിന്റെ മരണത്തിന് ഉത്തരവാദികളായ ആരും നിയമത്തിനു മുന്നില്‍ നിന്ന് രക്ഷപ്പെടാതിരിക്കാന്‍ എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു.ശ്രീറാം വെങ്കിട്ടരാമന്‍ കൊലക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സാഹചര്യത്തില്‍ സര്‍വീസ് തല നടപടിക്ക് ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഇപ്പോള്‍ ആശുപത്രിയിലുള്ള ശ്രീറാമിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
അതേസമയം ശ്രീറാമിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന സൂചന നല്‍കി മുഖ്യമന്ത്രിയും രംഗത്ത് വന്നു. അപകടവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതെന്നും ബഷീറിന്റെ മരണത്തിന് ഉത്തരവാദികളായ ആരും നിയമത്തിനു മുന്നില്‍ നിന്ന് രക്ഷപ്പെടാതിരിക്കാന്‍ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയും അക്കാര്യത്തില്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.അതോടൊപ്പം മാധ്യമപ്രവര്‍ത്തകര്‍ക്കായി നിലവിലുള്ള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മാറ്റം വരുത്തി കുടുംബത്തെകൂടി ഉള്‍പ്പെടുത്തി പദ്ധതി പുനഃക്രമീകരിക്കും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
Powered by Info News For You
Comments
Post a Comment