പുന്നമടയിലെ ഓളങ്ങളെ പുളകംകൊള്ളിക്കാന്‍ ജലരാജാക്കന്മാര്‍ ഒരുങ്ങി; ആവേശം തിരതല്ലുന്ന നെഹ്‌റു ട്രോഫി വള്ളംകള്ളിക്ക് സാക്ഷിയാവാന്‍ ക്രിക്കറ്റ് ഇതിഹാസം സചിന്‍ തെണ്ടുല്‍ക്കറും

ആലപ്പുഴ: (www.kvartha.com 31.08.2019) പുന്നമടക്കായലിലെ ഓളങ്ങളെ പുളകംകൊള്ളിക്കാന്‍ ചുണ്ടന്‍വള്ളങ്ങളുമായി ജലരാജാക്കന്മാര്‍ ഒരുങ്ങി. ആവേശം തിരതല്ലുന്ന നെഹ്‌റു ട്രോഫി വള്ളംകളി ശനിയാഴ്ച്ച പുന്നമട കായലില്‍ നടക്കും. നെഹ്‌റു ട്രോഫി ജലോത്സവത്തിനും പ്രഥമ ചാംപ്യന്‍സ് ബോട്ട് ലീഗിനും (സിബിഎല്‍) ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും സാക്ഷിയാകും.

പുന്നമടക്കായലില്‍ ഉച്ചയ്ക്ക് 2നു മുഖ്യമന്ത്രി പിണറായി വിജയന്‍ സിബിഎല്ലും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നെഹ്‌റു ട്രോഫി ജലമേളയും ഉദ്ഘാടനം ചെയ്യും. രാവിലെ 11നു ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളോടെ ജലമേളയ്ക്ക് തുടക്കമാവും. ഉച്ചയ്ക്ക് ഒന്നു മുതല്‍ 2 വരെ നാവികസേനയുടെ അഭ്യാസപ്രകടനങ്ങളും തുടര്‍ന്ന് മാസ്ഡ്രില്ലും ഉദ്ഘാടനച്ചടങ്ങുകളും നടക്കും. ഉദ്ഘാടന ശേഷം ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സും ചെറുവള്ളങ്ങളുടെ ഫൈനലും. 4 മുതല്‍ 5 വരെ ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങള്‍ നടക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Alappuzha, News, Sports, Boats, Boat-Race, Nehru Trophy Boat-Race to Thrill Punnamada Lake Today


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?