മണ്ണിടിച്ചിലിനെ തുടര്‍ന്ന് കൊങ്കണ്‍ പാതയിലെ തീവണ്ടി ഗതാഗതം നിലച്ചു; മൂന്നു തീവണ്ടിപ്പാതകളും അടഞ്ഞു, മുംബൈ നഗരത്തിലെ ജനങ്ങള്‍ ഒറ്റപ്പെട്ടു

മുംബൈ: (www.kvartha.com 05.08.2019) കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് തീവണ്ടി ഗതാഗതം നിലച്ചു. മുംബൈയിലേക്കുള്ള മൂന്നു തീവണ്ടിപ്പാതകളും അടഞ്ഞതോടെ മുംബൈ നഗരം തീരെ ഒറ്റപ്പെട്ടു. വെള്ളിയാഴ്ച തുടങ്ങിയ കനത്തമഴ, തുടര്‍ച്ചയായ മൂന്നാം ദിവസത്തിലേക്ക് നീണ്ടപ്പോള്‍ മുംബൈ നഗരത്തിലെ ജനജീവിതം ദുരിതപൂര്‍ണമായി.

News, India, Railway Track, Train, Mumbai, Traffic, Landslide in Konkan; Train Services Distrupted

ഞായറാഴ്ച്ച രാവിലെ പതിനൊന്നോടെയാണ് കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞത്. വൈകീട്ട് നാലോടെ മണ്ണുമാറ്റിയ ശേഷമാണു രാജധാനി എക്‌സ്പ്രസ് മുന്നോട്ടുപോയതെങ്കിലും, നാഗോത്താനയിലെ വെള്ളം ഒഴുകിപ്പോകാത്തതുകാരണം പാത അടഞ്ഞു കിടന്നു. അതിനാല്‍ ഇതുവഴിയുള്ള വണ്ടികളെല്ലാം പല സ്‌റ്റേഷനുകളിലായി പിടിച്ചിട്ടു. തിരുവനന്തപുരത്തു നിന്നു മുംബൈയിലേക്കുള്ള പ്രതിവാര വണ്ടി ദൗണ്ടില്‍ യാത്ര അവസാനിപ്പിച്ചു. പുണെയില്‍നിന്ന് എറണാകുളത്തേക്കുള്ള വണ്ടി ഞായറാഴ്ച റദ്ദാക്കി.

പനവേല്‍-റോഹ സ്‌റ്റേഷനുകള്‍ക്കിടയില്‍ ജിതെ സ്‌റ്റേഷന് സമീപമാണ് മണ്ണിടിഞ്ഞ് കൊങ്കണ്‍ പാത ഗതാഗതം നിലച്ചത്. നാഗോത്താനെ സ്‌റ്റേഷനുസമീപം അംബ പാലത്തിലെ പാളങ്ങള്‍ വെള്ളത്തില്‍ മുങ്ങുകയും, പാളത്തില്‍ പാറവീണ് കല്യാണ്‍-ഇഗത്പുരി സ്‌റ്റേഷനുകള്‍ക്കിടയില്‍ നാസിക് ഭാഗത്തേക്കുള്ള ഗതാഗതവും, കല്യാണ്‍-കര്‍ജത്ത് മേഖലയില്‍ ഷെലുവിലും വാംഗണിനെരല്‍ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിനടിയില്‍ നിന്ന് മണ്ണൊലിച്ചു പോയതോടെ പുണെ-മുംബൈ പാതയിലെ ഗതാഗതവും തടസ്സപ്പെട്ടതോടെ കൊങ്കണ്‍ പാത പൂര്‍ണമായി അടഞ്ഞു.

കന്യാകുമാരിയില്‍നിന്നു മുംബൈയിലേക്കു പുറപ്പെട്ട ജയന്തി ജനത മന്‍മാഡ്-ഇഗത്പുരി-കല്യാണ്‍ വഴി തിരിച്ചു വിട്ടു. ഡല്‍ഹിയില്‍ നിന്നു വന്ന മംഗള എക്‌സ്പ്രസ് ഇഗത്പുരിയില്‍ നിന്നു മന്‍മാഡ്, ദൗണ്ട് വഴിയാണ് തിരിച്ചുവിട്ടത്. നിസാമുദ്ദീന്‍-എറണാകുളം തുരന്തോ സൂറത്തില്‍നിന്ന് ജല്‍ഗാവ്കട്-പാടിവഴിയും ഓടി

മുംബൈയില്‍ 24 മണിക്കൂറില്‍ പെയ്തത് 204 മില്ലീമീറ്റര്‍ മഴയാണ്. താനെയിലും നവിമുംബൈയിലും ലഭിച്ചത് 250 മില്ലീമീറ്ററിലധികം മഴയാണ്. താനെ, പാല്‍ഘര്‍ ജില്ലകളിലും പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. റെയില്‍പ്പാതകളിലെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് മുംബൈ ജനജീവിതം ദുസ്സഹമായി.

കന്യാകുമാരി-മുംബൈ സി.എസ്.ടി. ജയന്തി ജനത, നാഗര്‍കോവിലില്‍ നിന്ന് തിരുനെല്‍വേലി വഴിയുള്ള മുംബൈ സി.എസ്.ടി. എക്‌സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രല്‍-ലോകമാന്യ തിലക് എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ ഇതുമൂലം റദ്ദാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, India, Railway Track, Train, Mumbai, Traffic, Landslide in Konkan; Train Services Distrupted


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?