പൊതു ചടങ്ങുകളില്‍ വായ് തുറക്കരുത്; സാധ്വി പ്രഗ്യയ്ക്ക് ബി ജെ പി യുടെ താക്കീത്

ന്യൂഡെല്‍ഹി: (www.kvartha.com 30.08.2019) സുഷമാ സ്വരാജിന്റെയും അരുണ്‍ ജെയ്റ്റ്‌ലിയുടെയും മരണത്തിന് പിന്നില്‍ പ്രതിപക്ഷ പാര്‍ട്ടികളാണെന്നും മാരക ശക്തികളെ ഉപയോഗിച്ച് ബി ജെ പി നേതാക്കളെ ഇല്ലാതാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണെന്നുമുള്ള ആരോപണത്തിന് പിന്നാലെ സാധ്വി പ്രഗ്യയ്ക്ക് പാര്‍ട്ടിയുടെ താക്കീത്. പൊതുചടങ്ങുകളില്‍ സംസാരിക്കരുതെന്നാണ് പാര്‍ട്ടി പ്രഗ്യയ്ക്ക് നല്‍കിയ താക്കീത്.

ദുഷ്ടശക്തികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ബി ജെ പിയിലെ മുതിര്‍ന്ന നേതാക്കളെ ഇല്ലായ്മ ചെയ്യുകയാണെന്ന സ്വാധി പ്രഗ്യ എം പിയുടെ വിവാദ പരാമര്‍ശത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് കടുത്ത അതൃപ്തിയാണ് ഉള്ളത്. ഇക്കാര്യത്തില്‍ സ്വാധിയെ നേരിട്ട് താക്കീത് ചെയ്ത ബി ജെ പി നേതൃത്വം ഇനി ഇത്തരം വിവാദ പരാമര്‍ശം ഉണ്ടാവുകയാണെങ്കില്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

On Sadhvi Pragya’s marak shakti remark, embarrassed BJP asks MP not to speak in public, New Delhi, News, Politics, Humor, Controversy, BJP, National

ബി ജെ പിക്ക് ദോഷകാലം വരാന്‍ പോകുന്നുവെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ മാരക ശക്തികളെ ഉപയോഗിച്ച് ആക്രമണം നടത്തുമെന്നും ഞാന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഒരു ആചാര്യന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം ഞാന്‍ മറന്നുപോയി. ഇപ്പോള്‍ ഞങ്ങളുടെ മുതിര്‍ന്ന നേതാക്കള്‍ ഒന്നിനുപിറകെ ഒന്നായി മരിക്കുമ്പോള്‍ ആചാര്യന്‍ പറഞ്ഞത് സത്യമാണോ എന്ന് ഞാന്‍ ചിന്തിച്ച് പോകുന്നു. ഒരുപക്ഷേ ആചാര്യന്‍ പറഞ്ഞത് സത്യമായിരിക്കുമോയെന്നും സ്വാധി ചോദിച്ചിരുന്നു.

മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍, മുന്‍കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നിവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ചേര്‍ന്ന യോഗത്തിലായിരുന്നു സാധ്വിയുടെ വിവാദ പരാമര്‍ശം. ഇത് വിവാദമായതോടെ ബി ജെ പി നേതാക്കള്‍ തന്നെ സാധ്വിക്കെതിരെ പരാതിയുമായി കേന്ദ്രനേതൃത്വത്തെ സമീപിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: On Sadhvi Pragya’s marak shakti remark, embarrassed BJP asks MP not to speak in public, New Delhi, News, Politics, Humor, Controversy, BJP, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?