ദുരിതാശ്വാസനിധിയെക്കുറിച്ച് നവമാധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കല്‍; ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു

തൃശ്ശൂര്‍: (www.kvartha.com 30.08.2019) ഓട്ടോറിക്ഷാ ഡ്രൈവറായ അരിമ്പൂര്‍ പരയ്ക്കാട് കൊള്ളന്നൂര്‍വീട്ടില്‍ വിന്‍സെന്റിനെ (42) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെക്കുറിച്ച് നവമാധ്യമങ്ങളിലൂെട തെറ്റായ പ്രചാരണം നടത്തിയെന്ന കേസില്‍ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

News, Kerala, Thrissur, Auto Driver, Chief Minister, Police, DYFI, Case, Arrested, Cyber Crime, Misunderstanding Relief Funds Through Media; Auto Driver Arrested

ഡിവൈഎഫ്‌ഐ അരിമ്പൂര്‍ മേഖലാ സെക്രട്ടറി സിജി സജീഷ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.

ഓഗസ്റ്റ് 11-ന് രാത്രി പതിനൊന്നരയ്ക്കാണ് ദുരിതാശ്വാസനിധിയെക്കുറിച്ചുള്ള വ്യാജവാര്‍ത്ത വിന്‍സെന്റ് ഷെയര്‍ ചെയ്തത്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഓഗസ്റ്റ് 20-ന് സിജി സജീഷ് പരാതി നല്‍കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അന്തിക്കാട് എസ്എച്ച്ഒ പികെ മനോജ്കുമാറാണ് പ്രതിക്കെതിരെ കേസെടുത്തത്. രണ്ടുവര്‍ഷം തടവോ പതിനായിരം രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമാണ് വിന്‍സെന്റ് ചെയ്തത്.

എസ്‌ഐ കെജെ ജിനേഷ്, അഡീഷണല്‍ എസ്‌ഐ വികെ അബൂബക്കര്‍ എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Thrissur, Auto Driver, Chief Minister, Police, DYFI, Case, Arrested, Cyber Crime, Misunderstanding Relief Funds Through Media; Auto Driver  Arrested 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?