എയര്‍ലൈനില്‍ ജോലിക്കെന്ന് പറഞ്ഞുപോയ യുവാവിനെ കുറിച്ച് ഒന്നര വര്‍ഷമായി ഒരു വിവരവുമില്ല; പരാതിയുമായി പിതാവ് പോലീസില്‍, അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: (www.kasargodvartha.com 05.08.2019) എയര്‍ലൈനില്‍ ജോലിക്കെന്ന് പറഞ്ഞുപോയ യുവാവിനെ കുറിച്ച് ഒന്നര വര്‍ഷമായി ഒരു വിവരവുമില്ല. ഇതോടെ പരാതിയുമായി പിതാവ് പോലീസിലെത്തി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം കോട്ടക്കണ്ണി ക്രോസ് റോഡിലെ ദീപകിനെ (25)നെ കുറിച്ച് ഒരു വിവരുമില്ലെന്ന് കാണിച്ചാണ് പിതാവ് ദാമോദരന്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനിലെത്തിയത്.

2018 ഫെബ്രുവരി അഞ്ചിനാണ് ജെറ്റ് എയര്‍വേയ്‌സില്‍ ജോലിക്കെന്ന് പറഞ്ഞ് ദീപക് മുംബൈയിലേക്ക് പുറപ്പെട്ടത്. ആറു മാസം ട്രെയിനിംഗാണെന്നും ഈ സമയം ഫോണിലൊന്നും ബന്ധപ്പെടാന്‍ കഴിയില്ലെന്നും ദീപക് വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാല്‍ ഒന്നര വര്‍ഷം കഴിഞ്ഞിട്ടും യാതൊരു വിവരവും ലഭിക്കാതിരുന്നതോടെ പിതാവ് പരാതിയുമായി പോലീസിലെത്തുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Youth, Police, Information, Missing, complaint, case, Top-Headlines, No information about youth for year; Complaint lodged
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?