പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുടുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു

ഡല്‍ഹി (www.evisionnews.co) പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുടുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു. സിവില്‍ എന്‍ജിനിയറായ മാനവ് ശര്‍മ്മ(28)യാണ് മരിച്ചത്. ഡല്‍ഹി പശ്ചിം വിഹാറിലാണ് അപകടം നടന്നത്. രക്ഷാബന്ധന്‍ ആഘോഷങ്ങള്‍ കഴിഞ്ഞ് വ്യാഴാഴ്ച സഹോദരിമാര്‍ക്കൊപ്പം ബൈക്കില്‍ പോകുമ്പോഴായിരുന്നു മാനവിന്റെ കഴുത്തില്‍ പട്ടത്തിന്റെ നൂല്‍ കുടുങ്ങുകയും ബോധരഹിതനായി ബൈക്കില്‍ നിന്ന് വീഴുകയും ചെയ്തു.അപകടം നടന്ന ഉടനെ മാനവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും കഴുത്തിന് ആഴത്തില്‍ മുറിവേറ്റതിനാല്‍ രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു.
ചൈനീസ് പട്ടത്തിന്റെ നൂല്‍ കുരുങ്ങി പരിക്കേറ്റ എട്ടോളം ആളുകള്‍ വ്യാഴാഴ്ച ഡല്‍ഹി പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഐ.പി.സി സെക്ഷന്‍ 188 പ്രകാരം 17 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.
Powered by Info News For You
Comments
Post a Comment