വിവാഹമോചിതയായ യുവതി മകനെയും, മകളെയും വെടിവച്ചു കൊലപ്പെടുത്തിയശേഷം സ്വയം വെടിയുതിര്‍ത്തു മരിച്ചു
അറ്റ്‌ലാന്‍ഡ: (www.kvartha.com 27.08.2019) വിവാഹമോചിതയായ യുവതി മകനെയും, മകളെയും വെടിവച്ചു കൊലപ്പെടുത്തിയശേഷം സ്വയം വെടിയുതിര്‍ത്തു മരിച്ചു. അറ്റ്‌ലാന്‍ഡയിലെ അറിയപ്പെടുന്ന അസ്ഥിരോഗ വിദഗ്ധനായ ക്രിസ്റ്റഫറില്‍ നിന്നും വിവാഹ മോചനം നേടിയ മാര്‍ഷ എഡ്വേഡ്‌സ് (58) എന്ന യുവതിയാണ് 24 വയസ്സുള്ള മകന്‍ ക്രിസ്, 20 വയസ്സുള്ള മകള്‍ എറിന്‍ എന്നിവരെ വെടിവച്ചു കൊലപ്പെടുത്തിയത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 21 ബുധനാഴ്ച വൈകിട്ട് അറ്റ്‌ലാന്‍ഡ വിന്നിങ്‌സ് പാര്‍ക്ക് ടൗണ്‍ ഹൗസിലായിരുന്നു മനുഷ്യ മന:സാക്ഷിയെ നടുക്കുന്ന കൊലപാതകം നടന്നത്. കൊല നടക്കുന്നതിനു രണ്ടു ദിവസം മുന്‍പാണ് അമ്മയും മകളും ഇറ്റലിയില്‍ അവധിക്കാലം ചെലവഴിച്ച് അറ്റ്‌ലാന്‍ഡയില്‍ തിരിച്ചെത്തിയത്. അവധിക്കാലം തനിക്ക് കൂടുതല്‍ ആസ്വദിക്കാന്‍ കഴിഞ്ഞതായി പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
കൊല നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മാര്‍ഷ ഇന്‍സ്റ്റഗ്രാമില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. അതിലെ ഉള്ളടക്കം ഇതായിരുന്നു. ഇത്തവണത്തെ അവധിക്കാലം നന്നായി ആഘോഷിച്ചു. മകന്‍ ക്രിസിനൊപ്പം മിയാമിയിലും മകള്‍ എറിനൊപ്പം ഇറ്റലിയിലും ചെലവഴിച്ചു. എന്നാല്‍ മക്കളോട് താന്‍ ഇക്കാര്യത്തില്‍ അഭിപ്രായം ചോദിച്ചില്ലെന്നും മാര്‍ഷ പറഞ്ഞിരുന്നു.
കുറച്ചുദിവസം മുമ്പ് എറിനൊപ്പം റോമില്‍ നിന്നെടുത്ത ഫോട്ടോകളും മാര്‍ഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. 2019ലെ വുമണ്‍ വര്‍ക്ക്‌സ് മീഡിയാ ഗ്രൂപ്പില്‍ അറ്റ്‌ലാന്‍ഡയിലെ ശക്തയായ സ്ത്രീകളുടെ പട്ടികയില്‍ മാര്‍ഷ 100-ാം സ്ഥാനത്തെത്തിയിരുന്നു.

കൊല്ലപ്പെട്ട എറിന്‍ മാധ്യമപ്രവര്‍ത്തനത്തില്‍ തല്‍പരയായിരുന്നു. സിറ്റി ഓഫ് അറ്റ്‌ലാന്‍ഡയില്‍ ഡിജിറ്റല്‍ കണ്ടന്റ് മാനേജറായി ക്രിസ് പ്രവര്‍ത്തിച്ചിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Georgia mom gushed about her children days before suspected murder-suicide, News, Murder, Gun attack, Children, Accidental Death, Social Network, World.

Powered by Info News For You

Comments
Post a Comment