മാധ്യമപ്രവര്‍ത്തകന്റെ അപകട മരണം: പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം

തിരുവനന്തപുരം (www.evisionnews.co): സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം. പോലീസ് തുടര്‍ച്ചയായി സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്നുവെന്നും എല്‍.ഡി.എഫിന്റെ പൊലീസ് നയം ഇതല്ലെന്നും പൊലീസ് നയത്തില്‍ തിരുത്തല്‍ വേണമെന്നും ജനയുഗത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു. 

മാധ്യമപ്രവര്‍ത്തകന്റെ മരണത്തില്‍ പ്രതിയെ രക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചുവെന്നും മുഖപ്രസംഗം ആരോപിച്ചു. നെടുങ്കണ്ടം കസ്റ്റഡിമരണവും കൊച്ചിയില്‍ സി.പി.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ലാത്തിചാര്‍ജും പൊലീസിനു നാണക്കേടുണ്ടാക്കിയെന്നും സി.പി.ഐ മുഖപത്രം കുറ്റപ്പെടുത്തുന്നു. 

'ശനിയാഴ്ച പുലര്‍ച്ചെയാണ് സിറാജ് യൂണിറ്റ് ചീഫായ കെ.എം ബഷീര്‍ ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഓടിച്ച വാഹനമിടിച്ച് മരിക്കുന്നത്. ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസ് സംഭവത്തിന്റെ ഗൗരവാവസ്ഥ മയപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ ആദ്യം തന്നെ ആരംഭിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?