പാലാ ഉപതെരഞ്ഞെടുപ്പ്; നിഷ ജോസ് കെ മാണിയെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ സാധ്യത; ചര്‍ച്ച പുരോഗമിക്കുന്നു; പിന്തുണയുമായി യൂത്ത് ഫ്രണ്ടും വനിതാ വിഭാഗവും
കോട്ടയം: (www.kvartha.com 30.08.2019) നിര്‍ണായകമായ പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി എം പിയുടെ ഭാര്യ നിഷ ജോസ് കെ മാണി യു ഡി എഫ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത. നിഷയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ സജീവമായി നടക്കുന്നു. നിഷയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി യൂത്ത് ഫ്രണ്ടും വനിതാ വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.
അന്തരിച്ച കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണിയുടെ കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥി വരണമെന്നാണ് യൂത്ത് ഫ്രണ്ടിന്റെ ആവശ്യം. ഇക്കാര്യം ജോസ് വിഭാഗത്തെ നേതാക്കള്‍ അറിയിച്ചതായാണ് വിവരം. ജോസ് കെ മാണിയോ നിഷയോ സ്ഥാനാര്‍ത്ഥിയാകണമെന്നാണ് ഇരുവരുടേയും വാദം. ഇതുസംബന്ധിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് പാലായില്‍ ജോസ് വിഭാഗത്തിന്റെ യോഗം നടക്കും.
സ്ഥാനാര്‍ത്ഥിയെച്ചൊല്ലി അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി ചേരുന്നത്. പാലായില്‍ സ്ഥാനാര്‍ത്ഥി ആരാകണം എന്ന കാര്യത്തില്‍ പാര്‍ട്ടി അംഗങ്ങളുടെ അഭിപ്രായം അറിയുകയാണ് ലക്ഷ്യം. യോഗത്തിന് ശേഷമായിരിക്കും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.

അതേസമയം രാജ്യസഭാ സീറ്റ് നഷ്ടപ്പെടുത്തില്ലെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അത് ഇടതുമുന്നണിയുടെ ദിവാസ്വപ്നമാണെന്നും ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാകുമെന്നത് ഇടത് പ്രചാരണം മാത്രമാണെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
അതേസമയം, എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി പി സി തോമസിന് പ്രഥമ പരിഗണന നല്‍കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കഴിഞ്ഞദിവസം നടന്ന ജില്ലാ എന്‍ ഡി എ യോഗം പി സി തോമസ്, എന്‍ ഹരി എന്നിവരുടെ പേരാണ് സംസ്ഥാന നേതൃത്വത്തിന് നല്‍കിയത്.
ലോക് സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് നേടിയതും കേരള കോണ്‍ഗ്രസിലെ ഇപ്പോഴത്തെ ഭിന്നതയും കണക്കിലെടുത്ത് ഉപതെരഞ്ഞെടുപ്പില്‍ പി സി തോമസ് മത്സരിക്കുന്നതായിരിക്കും നല്ലതെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഖില്‍ രവീന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ ലാല്‍ എന്നിവരും മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Jose K Mani and Nisha, Kerala congress heading to deep crisis over Pala by election, Kottayam, News, UDF, Politics, Controversy, Kerala.
Keywords: Jose K Mani and Nisha, Kerala congress heading to deep crisis over Pala by election, Kottayam, News, UDF, Politics, Controversy, Kerala.
Powered by Info News For You

Comments
Post a Comment