കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമടക്കമുള്ള പുതു വസ്ത്രങ്ങള്‍, പ്രൈസ് ടാഗ് പോലും മാറ്റാതെ വാരി ചാക്കില്‍ കയറ്റി, പെരുന്നാളല്ലേ, എന്റെ പെരുന്നാളിങ്ങനെയാ...... സഹായിക്കാന്‍ പിശുക്ക് കാണിക്കുന്നവര്‍ക്ക് നന്മ നിറഞ്ഞ മാതൃകയായി നൗഷാദ്


കൊച്ചി: (www.kvartha.com 12.08.2019) പ്രളയക്കെടുതിയില്‍ മുങ്ങിപ്പോയവര്‍ക്കായി കേരളം ഒന്നടങ്കം കൈകോര്‍ക്കുകയാണ്. ജാതിമതഭേദ മില്ലാതെ കഴിഞ്ഞവര്‍ഷത്തെ മഹാപ്രളയത്തില്‍ ദുരിത ബാധിതരെ സഹായിക്കാന്‍ മലയാളികള്‍ ഒറ്റക്കെട്ടായി രംഗത്തെത്തിയിരുന്നു. മഴക്കെടുതിയില്‍ കേരളം ഒന്നടങ്കം കൈകോര്‍ക്കാന്‍ ഒരുമിക്കുമ്പോള്‍ ചിലര്‍ സഹായം നല്‍കാന്‍ മടി കാണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തെത്തി.

News, Kerala, New Delhi, Kochi, Flood, Eid, Malayalees, Students, Funds, Chemmanad, Helping Mentality for Kerala Flood People in the Eid Festival

ബലിപെരുന്നാളിന്റെ പ്രാര്‍ത്ഥനമുഹൂര്‍ത്തതില്‍ ത്യാഗത്തിന്റെ സന്ദേശവുമായി ഒരു യുവാവ് സമൂഹമാധ്യമങ്ങളില്‍ താരമായിക്കൊണ്ടിരിക്കയാണ്. വയനാട്, മലപ്പുറം എന്നിവടങ്ങളിലെ ക്യാമ്പുകളിലേക്ക് വസ്ത്രം ശേഖരിക്കാന്‍ ഇറങ്ങിയവരോട് ഒന്നെന്റെ കടയിലേക്ക് വരാമോ എന്ന് ചോദിച്ചുകൊണ്ടാണ് നൗഷാദ് എത്തിയത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമടക്കമുള്ള പുതു വസ്ത്രങ്ങള്‍, പ്രൈസ് ടാഗ് പോലും മാറ്റാതെ നൗഷാദ് കട തുറന്ന് വില്‍പ്പനയ്ക്കായി വച്ചിരുന്ന പുതുവസ്ത്രങ്ങളെല്ലാം വാരി ചാക്കില്‍ കയറ്റി.

തന്റെ കടയിലെ പുത്തന്‍ വസ്ത്രങ്ങള്‍ ചാക്കില്‍ വാരി നിറച്ച് വയനാട്ടിലേയും മലപ്പുറത്തേയും ദുരിത ബാധിതരിലേക്ക് എത്തിക്കാന്‍ തയ്യാറായ നൗഷാദിന്റെ നിറഞ്ഞ നന്മയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. 'നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാന്‍ പറ്റില്ലല്ലോ. നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. തിങ്കളാഴ്ച്ച പെരുന്നാളല്ലേ. എന്റെ പെരുന്നാളിങ്ങനെയാ..' വസ്ത്രം നല്‍കിക്കൊണ്ട് നൗഷാദ് പറഞ്ഞു. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.

സിനിമാ നാടക നടന്‍ രാജേഷ് ശര്‍മയോടാണ് നൗഷാദ് കടയിലേക്ക് വരാന്‍ ആവശ്യപ്പെടുന്നതും ഇത്രയും വസ്ത്രങ്ങള്‍ നല്‍കിയതും. സ്‌നഹമാണ് സാഹോദര്യമെന്ന് കാണിച്ച് തന്ന് ഇതാണെന്റെ ലാഭം എന്ന് തുറന്നു പറഞ്ഞ നൗഷാദിന്റെ വലിയ മനസിനെ രാജേഷ് ശര്‍മ മുഖപുസ്ത്തകത്തിലൂടെ കേരളത്തിന് മുന്നിലെത്തിച്ചു. ദുരിതത്തിലായവരെ സഹായിക്കാനുള്ള മനസ്സുമായി മലയാളികള്‍ മുന്നിട്ട് എത്തുന്നുണ്ട്.

കേരളത്തിന് പുറത്തുള്ള മലയാളി കൂട്ടായ്മകളും പ്രളയബാധിതരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുന്നുണ്ട്. യുവാക്കളും വിദ്യാര്‍ത്ഥികളും സ്വന്തം നിലയിലും ഒത്തൊരുമയിലൂടെയും വലിയ സഹായമാണ് നടത്തുന്നത്. ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളായ ചെമ്മനാട്ടെ വിദ്യാര്‍ത്ഥികൂട്ടായ്മ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ദുരിതബാധിതരെ സഹായിക്കുന്നതിന് വേണ്ടി നടത്തിയ ധനസമാഹരണവും ശ്രദ്ധേയമായി.

News, Kerala, New Delhi, Kochi, Flood, Eid, Malayalees, Students, Funds, Chemmanad, Helping Mentality for Kerala Flood People in the Eid Festival

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, New Delhi, Kochi, Flood, Eid, Malayalees, Students, Funds,  Chemmanad, Helping Mentality for Kerala Flood People in the Eid Festival 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?