ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനോട് ലിഫ്റ്റ് ചോദിച്ചു; തന്ത്രത്തില്‍ കൈക്കലാക്കിയത് മൂന്നരലക്ഷം, പ്രതി പോലീസ് പിടിയില്‍
തിരുവനന്തപുരം: (www.kvartha.com 28.08.2019) മലപ്പുറം കുറ്റിപ്പുറത്ത് വെച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനോട് ലിഫ്റ്റ് ചോദിച്ച് മൂന്നര ലക്ഷം രൂപ കവര്‍ന്ന പ്രതി പോലീസ് പിടിയില്‍. പൂന്തുറ മാണിക്കവിളാകം ആശാ മന്‍സിലില്‍ സല്‍മാന്‍ ആണ് തമ്പാനൂരില്‍ പിടിയിലായത്. തമ്പാനൂര്‍ കെഎസ് ആര്‍ടിസി ബസ് ടെര്‍മിനലില്‍ പരിശോധനയ്ക്കിടെയാണ് പ്രതിയെ പോലീസ് കൈയ്യോടെ പിടികൂടിയത്.
2018ലായിരുന്നു സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കുറ്റിപ്പുറത്തെ പച്ചക്കറി മൊത്തവ്യാപാരിയായ ശിഹാബുദീനോട് ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറുകയായിരുന്നു. അതിനുശേഷം ശിഹാബുദ്ദീന്റെ ബാഗിലുണ്ടായിരുന്ന പണം സല്‍മാന്‍ മോഷ്ടിക്കുകയായിരുന്നു. സംശയാസ്പദമായ രീതിയില്‍ കണ്ടതിനെ തുടര്‍ന്ന് സല്‍മാനെ പോലീസ് ചോദ്യം ചെയ്തു. തുടര്‍ന്നാണ് കുറ്റിപ്പുറത്ത് വച്ച് നടന്ന മോഷണക്കഥ ഇയാള്‍ പോലീസിനോട് പറഞ്ഞത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Thiruvananthapuram, News, Kerala, Police, Robbery, Case, Arrest, bike, Robbery case from Kuttippuram; Man who arrested from Thampanoor

Powered by Info News For You

Comments
Post a Comment