വൈദ്യുതിബന്ധം പുനസ്ഥാപിക്കാന്‍ പോകുന്നതിനിടെ വഞ്ചിമറിഞ്ഞ് കെഎസ്ഇബി എഞ്ചിനീയര്‍ മരിച്ചു; ദാരുണാന്ത്യം ആളുകള്‍ നോക്കിനില്‍ക്കുന്നതിനിടെ

തൃശൂര്‍: (www.kvartha.com 10.08.2019) മഴയിലും ചുഴലിക്കാറ്റിലും തകര്‍ന്ന ലൈനുകള്‍ നന്നാക്കി വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ പോകുന്നതിനിടെ കെഎസ്ഇബി എന്‍ജിനീയര്‍ വഞ്ചിമറിഞ്ഞ് മുങ്ങിമരിച്ചു. തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്താാണ് സംഭവം. കെഎസ്ഇബി എന്‍ജിനീയര്‍ ബൈജുവാണ് കോള്‍പാടത്തില്‍ മുങ്ങിമരിച്ചത്.

പുന്നയൂര്‍ക്കുളം ചമ്മന്നൂര്‍ ചുള്ളിക്കാരന്‍കുന്നില്‍ നിന്ന് 800 മീറ്റര്‍ അകലെ കോള്‍പാടത്തിനു നടുവില്‍ പണി നടക്കുന്നിടത്തേക്കു പോകുന്നതിനിടെ വഞ്ചി മറിയുകയായിരുന്നു. മൂന്ന് ദിവസമായി പ്രദേശത്ത് ക്യാംപ് ചെയ്ത് വൈദ്യുതിബന്ധം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയായിരുന്നു ബൈജു. മേല്‍നോട്ടം വഹിക്കുകയായിരുന്നു. വെള്ളിയാഴ്ച്ച കോള്‍പാടത്തിന് നടുവിലുള്ള ടവറിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. കൂടെയുണ്ടായിരുന്ന ചമ്മന്നൂര്‍ സ്വദേശികളായ അഷറഫ്, കോത എന്നിവര്‍ നീന്തി രക്ഷപ്പെട്ടു. 400 മീറ്ററോളം അകലെ ഇരുകരകളിലുമായി നാല്‍പതോളം പേര്‍ നോക്കി നില്‍ക്കെയാണ് ദാരുണസംഭവം നടന്നത്.


Keywords: Kerala, News, Thrissur, Flood, Drowned, Boat Accident, Overturned, Boat Overturned; KSEB Engineer Dead


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?