വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയായ സ്ത്രീയെ കെട്ടിയിട്ട് മര്‍ദ്ദിച്ച് സ്വര്‍ണ്ണവും പണവും കവര്‍ന്നു

കൊല്ലം: (www.kvartha.com 28.08.2019) വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയായ സ്ത്രീയെ കെട്ടിയിട്ട് മര്‍ദ്ദിച്ച് സ്വര്‍ണ്ണവും പണവും കവര്‍ന്നു. കൊല്ലം മയ്യനാടാണ് സംഭവം. ആക്രമണത്തില്‍ തലയ്ക്കും മുഖത്തിനും പരിക്കേറ്റ ചന്തമുക്ക് സ്വദേശി ലീല സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

കഴിഞ്ഞദിവസം അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഉറങ്ങുകയായിരുന്ന ലീലയെ മോഷ്ടാവ് കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു. കെട്ടിയിട്ട് മര്‍ദ്ദിച്ചവശയാക്കിയ ശേഷം സ്വര്‍ണ്ണവും പണവും കവരുകയായിരുന്നു. ആറു പവന്‍ സ്വര്‍ണവും ഇരുപത്തിഅയ്യായിരം രൂപയും നഷ്ടമായി. വീടിന്റെ വാതില്‍ തുറന്ന് കിടന്നിരുന്ന സമയത്ത് മോഷ്ടാവ് അകത്തു കയറി ഒളിച്ചിരുന്നതാകാം എന്നാണ് സംശയിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kollam, News, Robbery, Theft, Assault, Thief assaulted old women and stolen gold and money


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?