കീഴൂര്‍ മുസ്ലിം യൂത്ത് ലീഗ് കണ്‍വെന്‍ഷന്‍ നടത്തി

മേല്‍പറമ്പ് (www.evisionnews.co): മുസ്ലിം യൂത്ത് ലീഗ് കീഴൂര്‍ ശാഖാ കണ്‍വെന്‍ഷന്‍ മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഉദ്ഘാടനം ചെയ്തു. ഫൈസല്‍ കീഴൂര്‍ അധ്യക്ഷത വഹിച്ചു. ഹസൈനാര്‍ പി.എച്ച് പ്രാര്‍ത്ഥന നടത്തി. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് ആസിഫ് മാളിക പ്രസംഗിച്ചു. 

പഞ്ചായത്ത് യൂത്ത് ലീഗിന്റെ വൈറ്റ് ഗാര്‍ഡിലേക്ക് ഏറ്റവും കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിച്ച കീഴൂര്‍ ശാഖയെ അനുമോദിച്ചു. പഞ്ചായത്തില്‍ നിന്നും 29 അംഗങ്ങളുള്ള വൈറ്റ് ഗാര്‍ഡിലേക്ക് 12 അംഗങ്ങളും കീഴൂര്‍ ശാഖയില്‍ നിന്നുള്ളവരാണ്. പഞ്ചായത്ത് വൈസ് പ്രസ്ഡന്റ് കാദര്‍, മിര്‍ഷാദ് ടി.കെ, ഇല്ല്യാസ് കീഴൂര്‍, ഉബൈദ്, അസ്‌ലം കീഴൂര്‍, ഹസൈനാര്‍ ടി.കെ, അഷ്‌റഫ് സി.എം, മുനീര്‍ മിലിട്രി, മൊയ്തീന്‍ കല്ലട്ര സംബന്ധിച്ചു. റാഷി കീഴൂര്‍ സ്വാഗതം പറഞ്ഞു. 

ഭാരവാഹികള്‍: ഫൈസല്‍ കീഴൂര്‍ (പ്രസി), റാഷി കീഴൂര്‍, ഹിലാലുദ്ധീന്‍ (വൈസ് പ്രസി), സാജിദ് ഉപ്പള (ജന സെക്ര), ഷാഫി ഇബ്രാഹിം, യൂസുഫ് മാങ്ങാട് (ജോ. സെക്ര), ഹസൈനാര്‍ ടി.കെ (ട്രഷ).


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?