ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; കനത്ത മഴയ്ക്ക് സാധ്യത; അതിതീവ്രമാകില്ല

തിരുവനന്തപുരം: (www.kvartha.com 12.08.2019) കേരളത്തില്‍ വീണ്ടും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമായി മാറുമെന്നാണ് കാലാവസ്ഥാ വിദഗദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇതിന്റെ ഫലമായാണ് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. തീരദേശമേഖലകളിലായിരിക്കും മഴയെന്നു കാലാവസ്ഥാകേന്ദ്രം അറിയിച്ചു.

ന്യൂനമര്‍ദത്തിന്റെ ഫലമായി തെക്കന്‍ കേരളത്തില്‍ പ്രത്യേകിച്ച് തീരദേശ മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യത കല്‍പ്പിക്കുന്നുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രളയത്തിന് കാരണമായതുപോലെ അതിതീവ്രമഴ ഇക്കുറിയുണ്ടാവില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

 Another low pressure forming over sea may bring rain after Aug 12, Thiruvananthapuram, News, Rain, Trending, Declaration, Kerala

നിലവില്‍ സംസ്ഥാനത്ത് മഴ കുറഞ്ഞിട്ടുണ്ട്. മഴയുടെ ശക്തി കുറഞ്ഞതോടെ തിങ്കളാഴ്ച ഒരു ജില്ലയിലും റെഡ് അലര്‍ട്ടില്ല. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മഴയുടെ ശക്തി കുറയുന്നതായി കാലാവസ്ഥാ വകുപ്പും അറിയിച്ചിട്ടുണ്ട്. കേരളത്തിനു മുകളില്‍നിന്നു കനത്ത മേഘാവരണം മാറുന്നതായാണു കാലാവസ്ഥാ കേന്ദ്രങ്ങളുടെ നിരീക്ഷണം.

മഴയുടെ തീവ്രത കുറഞ്ഞതോടെ സൈന്യത്തിന്റെ സഹായത്തോടെ ഊര്‍ജിതമാക്കിയ രക്ഷാപ്രര്‍ത്തനത്തില്‍ കഴിഞ്ഞദിവസം വിവിധ ദുരന്ത മേഖലകളില്‍ 19 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം 76 ആയി. കൊടിയ ദുരന്തം സംഭവിച്ച നിലമ്പൂര്‍ കവളപ്പാറയില്‍ കഴിഞ്ഞദിവസം നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. മൊത്തം 13 മൃതദേഹങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. ഇനിയും അന്‍പതിലധികം പേര്‍ മണ്ണിനടിയില്‍ ഉണ്ടെന്നാണ് കരുതുന്നത്.

വയനാട് പുത്തുമലയില്‍ 10 മൃതദേഹങ്ങളും കണ്ടെത്തി. എട്ടു പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. മഴ മാറിയതോടെ രണ്ടിടത്തും തിരച്ചില്‍ ഊര്‍ജിതമാക്കി. സംസ്ഥാനത്താകെ 1551 ദുരിതാശ്വാസ ക്യാമ്പുകളിലായി 65,548 കുടുംബങ്ങളിലെ 2,27,333 പേരാണുള്ളത്.

അതേസമയം സംസ്ഥാനത്ത് റെയില്‍ ഗതാഗതം തിങ്കളാഴ്ചയും സുഗമമാകില്ല. എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്, കണ്ണൂര്‍ ആലപ്പുഴ എക്‌സ്പ്രസ്, മംഗളുരു നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ റദ്ദാക്കി.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍: നാഗര്‍കോവില്‍ മംഗളുരു ഏറനാട് എക്‌സ്പ്രസ്, നാഗര്‍കോവില്‍ മംഗളുരു പരശുറാം എക്‌സ്പ്രസ്, തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരംലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ്, തിരുവനന്തപുരം വെരാവല്‍ എക്‌സ്പ്രസ്, കണ്ണൂര്‍തിരുവനന്തപുരം ജനശതാബ്ദി, മംഗളുരു നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Another low pressure forming over sea may bring rain after Aug 12, Thiruvananthapuram, News, Rain, Trending, Declaration, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?