മൊഗ്രാല്‍ പുത്തൂരില്‍ കൊതുക് ദിനത്തിന് വിവിധ പരിപാടികളുമായി ആരോഗ്യ വകുപ്പ്
കാസര്‍കോട് (www.evisionnews.co): ലോക കൊതുക് ദിനത്തിന്റെ ഭാഗമായി മൊഗ്രാല്‍ പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടി ശ്രദ്ധേയമായി. കൊതുക് ഉറവിടനശികരണം, ബോധവത്ക്കരണം, ക്വിസ് മത്സരം, പോസ്റ്റര്‍ രചന എന്നിവ നടത്തി. 1897ആഗസ്ത് 20നാണ് മലേറിയ രോഗം പ്ലാന്‍ മോഡിയം രോഗാണു കൊതുകിലൂടെയാണ് മനുഷ്യരിലേക്ക് എന്തെന്നതെന്ന് കണ്ടെങ്ങിയത്. ഇന്ത്യയില്‍ ഡോക്ടറായ സര്‍ റൊണാള്‍ഡ് റോസാണ് കണ്ടെത്തല്‍ നടത്തിയത്. അദ്ദേഹത്തിന്റെ സ്മരണികക്കാണ് ലോക കൊതുക് ദിനം നടത്തുന്നത്.
പഞ്ചായത്ത് മെമ്പര്‍ എസ്.എച്ച് ഹമീദ് ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്ലെക്ടര്‍ ബി. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എ.പി സുന്ദരന്‍, രഞ്ജീവ് രാഘവന്‍, ജെ.വി.എച്ച്എന്‍ വി. രാജി, ആശാ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ ചൗക്കി കെ.കെ പുറത്ത് കൊതക് ഉറവിടനശീകരണം 150വീടുകളില്‍ നടത്തി. മൊഗ്രാല്‍ പുത്തൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ക്വിസ് മത്സരം, പോസ്റ്റര്‍ രചന എന്നിവ നടത്തി.
Powered by Info News For You

Comments
Post a Comment