ഫോണിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് പണം തട്ടി മുങ്ങുന്ന വിരുതനെ യുപിയില്‍ ചെന്ന് കയ്യോടെ പൊക്കി പോലീസ്

തൃശൂര്‍: (www.kvartha.com 02.08.2019) ഫോണിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് പണം തട്ടി മുങ്ങുന്ന വിരുതനെ യുപിയില്‍ ചെന്ന് കയ്യോടെ പൊക്കി പോലീസ്. പട്ടാളക്കാരനാണെന്ന വ്യാജേനയാണ് ഇയാള്‍ ഹോട്ടലുടമകളെ പറ്റിച്ചിരുന്നത്. ക്യാമ്പിലെ പട്ടാളക്കാര്‍ക്ക് ഏതെങ്കിലും കൊള്ളാവുന്ന ഹോട്ടലില്‍ ഫോണിലൂടെ വിളിച്ച് ഹിന്ദിയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യും. പിന്നീട് ഭക്ഷണം എടുക്കാന്‍ ചെല്ലില്ല. ഇതോടെ ഹോട്ടലുടമ തിരിച്ച് വിളിക്കും.

അപ്പോള്‍ തിരക്കാണെന്നും വേറൊരാളെ ഭക്ഷണം എടുക്കാന്‍ അയയ്ക്കാമെന്നും ബാങ്ക് അക്കൗണ്ട് വാട്ട്‌സ് ആപ്പ് വഴി നല്‍കിയാല്‍ പണം ഓണ്‍ലൈനായി ഇപ്പോള്‍ തന്നെ തരാമെന്നും മറുപടി നല്‍കും. കുറച്ചു സമയം കഴിഞ്ഞ് തിരികെ വിളിച്ച് സാങ്കേതിക തടസം പറഞ്ഞ് സൂത്രത്തില്‍ എ.ടി.എം വിവരങ്ങളും പാസ് വേര്‍ഡും മനസിലാക്കും.

Man Arrested cheating, Thrissur, News, Local-News, Hotel, Cheating, Arrested, Police, Kerala

അതോടെ ഹോട്ടലുടമയുടെ പണവും പോകും ഭക്ഷണവും വേസ്റ്റാകും. ഇത്തരത്തില്‍ തൃശൂര്‍, പെരുമ്പിലാവ്, ചാലക്കുടി തുടങ്ങിയ നിരവധി സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ തട്ടിപ്പ് നടത്തിയ ഉത്തര്‍പ്രദേശ് മഥുര ബിഷംഭര ഗ്രാമത്തിലെ ദില്‍ബാഗ് (23) ആണ് യു പിയില്‍ നിന്നും അറസ്റ്റിലായത്. സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ്ചന്ദ്ര രൂപീകരിച്ച പ്രത്യേക സംഘമാണ് പ്രതിയെ സാഹസികമായി അയാളുടെ ഗ്രാമത്തിലെത്തി പിടികൂടിയത്.

ഇങ്ങനെ തട്ടിപ്പ് നടത്തുന്ന ഒരു സംഘത്തിന്റെ തലവനാണ് ഇയാളെന്നും പോലീസ് സംശയിക്കുന്നു. തൃശൂരിലെ ഹോട്ടല്‍ ഉടമയുടെ അക്കൗണ്ടില്‍ നിന്ന് അമ്പതിനായിരം രൂപയാണ് ഇത്തരത്തില്‍ നഷ്ടമായത്.

ഇയാളുടെ ഗ്രാമത്തിലെ ഭൂരിഭാഗം പേര്‍ക്കും നാടന്‍ തോക്കുകള്‍ പോലുള്ള ആയുധങ്ങളുണ്ട്.

കച്ചവടക്കാരെന്ന വ്യാജേന വേഷപ്രച്ഛന്നരായാണ് സിറ്റി പോലീസിലെ ടീമംഗങ്ങള്‍ ഗ്രാമത്തിലെത്തി പ്രതിയെ കുടുക്കിയത്. തൃശൂര്‍ എ.സി.പി വി.കെ. രാജു, ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി സി.ഡി. ശ്രീനിവാസന്‍, സബ് ഇന്‍സ്പെക്ടര്‍മാരായ പി.എം. വിനോദ്, അനില്‍കുമാര്‍ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man Arrested cheating, Thrissur, News, Local-News, Hotel, Cheating, Arrested, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?