സ്‌കൂളിലേക്ക് നടന്നു നീങ്ങിയ പത്താം ക്ലാസുകാരന്‍ വഴിമധ്യേ തോട്ടിലേക്ക് എടുത്തുചാടി; സംഭവമെന്തെന്ന് അറിയാതെ അന്തംവിട്ട് നാട്ടുകാര്‍

കുമരകം: (www.kvartha.com 30.08.2019) സ്‌കൂളിലേക്ക് നടന്നു നീങ്ങിയ പത്താം ക്ലാസുകാരന്‍ വഴിമധ്യേ തോട്ടിലേക്ക് എടുത്തുചാടി. യൂണിഫോമും ബാഗുമായി വിദ്യാര്‍ത്ഥി വെള്ളത്തിലേക്ക് എടുത്തുചാടുന്നത് പലരും കണ്ടെങ്കിലും ഒരു നിമിഷം അന്തംവിട്ട് നോക്കി നിന്നു. തുടര്‍ന്ന് കുട്ടിയെ രക്ഷിക്കാനായി നാട്ടുകാരില്‍ പലരും ഓടിയെത്തിയപ്പോള്‍ വെള്ളത്തില്‍ നിന്ന് തല ഉയര്‍ത്തി വന്നു. നീന്തല്‍ അറിയാമെന്ന് മനസിലാക്കിയതോടെ നാട്ടുകാര്‍ കരയില്‍ തന്നെ നില്‍ക്കുകയായിരുന്നു.

ശ്രീകുമാരമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ അംബരീഷ് ഓണപ്പരീക്ഷ എഴുതാന്‍ സ്‌കൂളിലേക്കു പോകുകയായിരുന്നു. വഴിമധ്യേ ഒരു നായ അക്രമിക്കാനായി അംബരീഷിനടത്തേക്ക് ഓടിയെടുത്തപ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ തോട്ടിലേക്ക് എടുത്തു ചാടുകയായിരുന്നു. തോട്ടിന്റെ കരയില്‍ അംബരീഷിനെ കാത്തുനിന്ന നായയെ നാട്ടുകാര്‍ ഓടിച്ചപ്പോഴാണ് അംബരീഷ് തിരിച്ച് കരയില്‍ കയറിയത്.

Kottayam, News, Kerala, Local-News, Student, school, Examination, Student who jumpes to lake

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kottayam, News, Kerala, Local-News, Student, school, Examination, Student who jumpes to lake


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?