കശ്മീര്‍ വിഷയം; പാര്‍ലമെന്റില്‍ അമിത് ഷായുടെ നിര്‍ണായക പ്രഖ്യാപനം; ഒപ്പം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുള്ള മറുപടിയും
ന്യൂഡല്‍ഹി: (www.kvartha.com 05.08.2019) തിങ്കളാഴ്ച രാവിലെ 11 മണിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റിനെ അഭിമുഖീകരിച്ച് സംസാരിക്കും. കശ്മീര്‍ വിഷയം സംബന്ധിച്ച് കോണ്‍ഗ്രസ്, സി.പി.എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മറുപടി നല്‍കാനും കശ്മീര്‍ സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍ അറിയിക്കാനുമാണ് അമിത് ഷാ പാര്‍ലമെന്റില്‍ എത്തുന്നതെന്നാണ് സൂചന.
അതേസമയം, കശ്മീരില്‍ അസാധാരണമായ എന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന ആശങ്കയ്ക്കിടെ, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വസതിയില്‍ കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക യോഗം ചേര്‍ന്നു. ഒരു മണിക്കൂറോളം മാത്രം നീണ്ട യോഗത്തിനു ശേഷം ആഭ്യന്തര മന്ത്രി അമിത് ഷാ മടങ്ങി. സാധാരണ വ്യാഴാഴ്ച ദിവസങ്ങളില്‍ ചേരുന്ന മന്ത്രിസഭ തിങ്കളാഴ്ച രാവിലെ കൂടിയതു കശ്മീരിലെ സവിശേഷ സാഹചര്യം ചര്‍ച്ച ചെയ്യാനാണെന്നാണു വിവരം.
മന്ത്രിസഭാ യോഗത്തിനുശേഷം പാര്‍ലമെന്റില്‍ എത്തുന്ന അമിത് ഷാ യോഗ തീരുമാനങ്ങള്‍ അറിയിക്കും. മന്ത്രസഭാ യോഗത്തില്‍ കശ്മീര്‍ സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍ മൂവരും കൈക്കൊണ്ടിട്ടുണ്ടെന്നാണ് സൂചന. ഏതായാലും ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാന്‍ അമിത് ഷായുടെ പാര്‍ലമെന്റ് അഭിസംബോധന വരെ കാത്തിരിക്കേണ്ടി വരും.
ആദ്യം രാജ്യസഭയെയാണ് അമിത് ഷാ അഭിമുഖീകരിക്കുക. പിന്നീട് ലോക്‌സഭയിലേക്കും അദ്ദേഹം എത്തും. 12 മണിക്കാണ് അദ്ദേഹം ലോക്‌സഭയിലേക്ക് എത്തുക. അതേസമയം, കശ്മീരിനെ കൂടാതെ മറ്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി തിങ്കളാഴ്ച രാവിലെ 9:30 മണിക്കാണ് അമിത് ഷാ കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രിയുടെ ന്യൂഡല്‍ഹിയിലെ ഔദ്യോഗിക വസതിയായ 7,ലോക് കല്യാണ്‍ മാര്‍ഗില്‍ വച്ചാണ് യോഗം ചേര്‍ന്നത്. അജിത് ഡോവലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.
ജമ്മു കശ്മീരില്‍ വന്‍ സൈനിക വിന്യാസം നടത്തുന്നത് സംസ്ഥാനത്തിന് പ്രത്യേക പദവിയും അവകാശങ്ങളും നല്‍കുന്ന ഭരണഘടനയിലെ 370, 35 എ വകുപ്പുകള്‍ റദ്ദാക്കുന്നതിന്റെ മുന്നൊരുക്കമാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞദിവസം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കശ്മീര്‍ സ്ഥിതിയാണ് ഇവര്‍ ചര്‍ച്ച ചെയ്തതെന്നാണ് സൂചന. ഇന്റലിജന്‍സ് ബ്യൂറോ മേധാവി അരവിന്ദ് കുമാര്‍, 'റോ' മേധാവി സാമന്ത് ഗോയല്‍, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
അതിനിടെ ജമ്മു കശ്മീരില്‍ സുരക്ഷാ സന്നാഹം ശക്തമാക്കി. ശ്രീനഗറില്‍ അനിശ്ചിതകാലത്തേക്കു നിശാനിയമം പ്രഖ്യാപിച്ചു. അധിക സൈനിക വിന്യാസത്തിനും കനത്ത സുരക്ഷയ്ക്കും പിന്നാലെ കശ്മീരില്‍ അസാധാരണ നടപടികളാണു കേന്ദ്രം സ്വീകരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Jammu & Kashmir crisis LIVE updates: Amit Shah to address Parliament shortly, New Delhi, News, Politics, Trending, Parliament, Cabinet, National.

Powered by Info News For You

Comments
Post a Comment