കാപ്പില്‍ കെ.ബി.എം സ്വിമ്മിങ്ങ് പൂളില്‍ നീന്തല്‍ പരിശീലനത്തിന് തുടക്കമായി
ഉദുമ (www.evisionnews.co): റെഡ് വേള്‍ഡ് കൊപ്പല്‍- റെഡ് വേള്‍ഡ് ലൈബ്രറി, കാപ്പില്‍ സനാബില്‍ ഫുട്‌ബോള്‍ അക്കാദമിയുടെ സഹകരണത്തോടെ നടത്തുന്ന നീന്തല്‍ പരിശീലനത്തിന് കാപ്പില്‍ കെ.ബി.എം സ്വിമ്മിംഗ് പൂളില്‍ തുടക്കമായി. അന്താരാഷ്ട്ര പരിശീലകന്‍ കാപ്പില്‍ സുരേഷിന്റെ നേതൃത്വത്തില്‍ എണ്‍പതോളം വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. സ്‌കൂള്‍ അവധി ദിനങ്ങളില്‍ രണ്ടു മാസക്കാലം പരിശീലനം തുടരും. സനാബില്‍ ഫുട്‌ബോള്‍ അക്കാദമി ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ശരീഫ് അക്കാദമി പരിശീലകര്‍ പ്രസീദ് കെ.വി, ഇര്‍ഷാദലി, ബാബു റെഡ് വേള്‍ഡ് കൊപ്പല്‍, ഭാരവാഹികളായ രമേശന്‍ കൊപ്പല്‍, കമേഷ്, സച്ചിന്‍, ദിനേശന്‍, രാഘവന്‍ കാപ്പില്‍, രതീഷ്, വൈശാഖ്, നിഥിന്‍ നേതൃത്വം നല്‍കുന്നു.
Powered by Info News For You

Comments
Post a Comment