'ഏഷ്യയിലെ നൊബേല്‍': വിഖ്യാതമായ റമണ്‍ മഗ്‌സസെ പുരസ്‌ക്കാരത്തിന് എന്‍ഡിടിവി മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാര്‍ അര്‍ഹനായി

ന്യൂഡല്‍ഹി: (www.kvartha.com 02.08.2019) 'ഏഷ്യയിലെ നൊബേല്‍' എന്നറിയപ്പെടുന്ന ഈ വര്‍ഷത്തെ വിഖ്യാതമായ റമണ്‍ മഗ്‌സസെ പുരസ്‌കാരം പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാറിന്. എന്‍ഡിടിവി ഇന്ത്യയുടെ സീനിയര്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായ നാല്‍പത്തിനാലുകാരനാണ് കുമാര്‍. രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള ടിവി ജേണലിസ്റ്റുകളില്‍ ഒരാള്‍.

 News, Asia, Award, Journalist, New Delhi, Press meet, ND TV Journalist Ravish Kumar Wins 2019 Ramon Magsaysay Award

2019 ലെ റാമോണ്‍ മഗ്‌സസെ അവാര്‍ഡ് ലഭിക്കാന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റികള്‍ കുമാറിനെ തിരഞ്ഞെടുക്കാനുള്ള വിലയിരുത്തല്‍, 'ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാധ്യമപ്രവര്‍ത്തനത്തെ' മാറ്റിയതിനും, 'നൈതികതയും പ്രൊഫഷണലിസവും ഇഴ ചേര്‍ത്തുകൊണ്ട് മാധ്യമപ്രവര്‍ത്തനം തുടരുന്നതിനു'മാണ് പുരസ്‌കാരമെന്ന് മഗ്‌സസെ ഫൗണ്ടേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

രവീഷ് കുമാറുള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് ഇത്തവണ പുരസ്‌കാരം നല്‍കുന്നത്. 2019 ലെ റാമോണ്‍ മഗ്‌സസെ അവാര്‍ഡിന്റെ മറ്റ് നാല് വിജയികള്‍ മ്യാന്‍മറില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍ കോ സ്വീ വിന്‍, തായ്‌ലന്‍ഡില്‍ നിന്നുള്ള മനുഷ്യാവകാശപ്രവര്‍ത്തക അങ്കാന നീലപൈജിത്, ഫിലിപ്പൈന്‍സില്‍ നിന്നുള്ള സംഗീതജ്ഞന്‍ റെയ്മുണ്ടോ പുജന്തെ കയാബ്, ദക്ഷിണ കൊറിയയില്‍ നിന്നുള്ള യുവനടന്‍ കിം ജോങ്കി എന്നിവരാണ്‌.

1957 ല്‍ സ്ഥാപിതമായ റാമോണ്‍ മഗ്‌സസെ അവാര്‍ഡ് അന്തരിച്ച മൂന്നാമത്തെ ഫിലിപ്പൈന്‍ പ്രസിഡന്റിന്റെ സ്മരണാര്‍ത്ഥമാണ് നല്‍കപ്പെടുന്നത്. ഏഷ്യയിലെ വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ എല്ലാ വര്‍ഷവും നല്‍കപ്പെടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Asia, Award, Journalist, New Delhi, Press meet, ND TV Journalist Ravish Kumar Wins 2019 Ramon Magsaysay Award


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?