യാത്രക്കാരിയായ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറി, ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
കൊച്ചി:(www.kvartha.com 25/08/2019) യാത്രക്കാരിയായ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു. എടവനക്കാട് വാച്ചാക്കല്‍ നെച്ചുപറമ്പില്‍ സലീമിനെയാണ് (47) എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകിട്ട് സ്‌പെഷല്‍ ക്ലാസ് കഴിഞ്ഞ് എറണാകുളത്തു നിന്നു വടുതലയിലെ വീട്ടിലേക്കു മടങ്ങാന്‍ ഓട്ടോയില്‍ കയറിയ കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ സലീം അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി വിവരം അമ്മയോടു പറയുകയും അച്ഛനെയും കൂട്ടി നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഓട്ടോയുടെ റജിസ്‌ട്രേഷന്‍ നമ്പര്‍ കണ്ടെത്തി പ്രതിയെ പിടികൂടി പോക്‌സോ പ്രകാരം കേസെടുത്തു. നോര്‍ത്ത് എസ്‌ഐ വി ബി അനസ്, എഎസ്‌ഐ ശ്രീകുമാര്‍, എസ്‌സിപിഒ റോയി മോന്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Student, Police, Arrest, Police Station, Complaint, Investigates, Court, Remanded, Accused,Molestation; Auto driver arrested

Powered by Info News For You

Comments
Post a Comment