ക്യാമ്പ് സന്ദര്‍ശിച്ച മന്ത്രിയുടെ ചിരിച്ചുകൊണ്ടിരിക്കുന്ന സെല്‍ഫി; ദുരിതാശ്വാസത്തിനു നല്‍കിയ അരിയുടെയും ഗോതമ്പിന്റെയും കവറുകളില്‍ മുഖ്യമന്ത്രിയുടേയും എംഎല്‍എയുടെയും ചിത്രം, പരാതി പറയരുത്, അപേക്ഷിക്കണം പ്രളയബാധിതരോട് ബിജെപി അധ്യക്ഷന്‍
മുംബൈ: (www.kvartha.com 13.08.2019) പ്രളയബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളില്‍ പരാതി പറഞ്ഞ നാട്ടുകാര്‍ക്കെതിരെ തട്ടിക്കയറി മഹാരാഷ്ട്ര ബിജെപി അധ്യക്ഷനും സംസ്ഥാന മന്ത്രിയുമായ ചന്ദ്രകാന്ത് പാട്ടീല്‍. തന്നോട് പരാതി പറയരുതെന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അപേക്ഷിക്കണമെന്നുമാണ് മന്ത്രി ദുരിതനമനുഭവിക്കുന്നവരോട് പറഞ്ഞത്. കോലാപ്പുരിന്റെയും പുണെയുടെയും ചുമതലയുള്ള ചന്ദ്രകാന്ത് പാട്ടീലിനാണ്. ഞായറാഴ്ച കോലാപ്പുരിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചപ്പോഴാണ് നാട്ടുകാര്‍ പരാതി പറഞ്ഞത്.
സര്‍ക്കാര്‍ ആവശ്യമായ സംവിധാനങ്ങളെല്ലാം ചെയ്യുന്നുണ്ടെന്നും ഗതാഗത സൗകര്യങ്ങള്‍ ശരിയായാല്‍ ദുരിതാശ്വാസ സാമഗ്രികളെല്ലാം ക്യാമ്പുകളില്‍ എത്തുമെന്നും മന്ത്രി അറിയിച്ചു. ആദ്യം ശാന്തസ്വരത്തില്‍ കാര്യങ്ങള്‍ പറഞ്ഞ മന്ത്രിക്ക് പിന്നെയും നാട്ടുകാരുടെ പരാതി കൂടിയപ്പോള്‍ നിയന്ത്രണം വിടുകയായിരുന്നു. 'നിങ്ങള്‍ക്കു സഹായമെത്തിക്കാന്‍ ഊണും ഉറക്കവുമില്ലാതെ പ്രവര്‍ത്തിക്കുകയാണ് അധികൃതര്‍, എന്നിട്ടും നിങ്ങള്‍ അവര്‍ക്കെതിരേ പരാതി പറയുകയാണോ? ക്ഷമ കാണിക്കണം. എന്തെങ്കിലും വേണമെങ്കില്‍ അതിന് അപേക്ഷിക്കണം. പരാതിപ്പെടുകയല്ല വേണ്ടത്' എന്നുമാണ് മന്ത്രി പറഞ്ഞത്.
മഹാരാഷ്ട്ര സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ തുടര്‍ച്ചയായി വിവാദങ്ങളില്‍പ്പെട്ടിരിക്കുകയാണ്. പ്രളയബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ച മന്ത്രി ഗിരീഷ് മഹാജന്‍ അവിടെ ചിരിച്ചുകൊണ്ടുനില്‍ക്കുന്ന 'സെല്‍ഫി'യെടുത്ത് സാമൂഹികമാധ്യമങ്ങളിലിട്ടിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരുന്നു. ദുരിതാശ്വാസത്തിനു നല്‍കിയ അരിയുടെയും ഗോതമ്പിന്റെയും കവറുകളില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെയും ബിജെപി എംഎല്‍എയുടെയും ചിത്രം പതിച്ചതും നേരത്തെ വിവാദമായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, Mumbai, Maharashtra, BJP, MLA, Rain, Flood, Government, Ministers, Chief Minister, BJP MLA controversial statement in flood relief camp in mumbai

Powered by Info News For You

Comments
Post a Comment