സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനാ ഫലത്തില്‍ പോലീസിന് ആശങ്ക; രക്തത്തില്‍ മദ്യത്തിന്റെ അംശം കുറയ്ക്കാന്‍ മരുന്നു കഴിച്ചതായും സംശയം

തിരുവനന്തപുരം: (www.kvartha.com 04.08.2019) മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കാറിടിച്ചു മരിച്ച കേസില്‍ പ്രതിയായ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനാ ഫലത്തില്‍ പോലീസിന് ആശങ്ക. പരിശോധന വൈകിയതിനാല്‍ മദ്യത്തിന്റെ അളവ് കണ്ടെത്താനുള്ള സാധ്യതയും കുറഞ്ഞു. അപകടം നടന്ന് 10 മണിക്കൂറിന് ശേഷമാണ് പോലീസ് വെങ്കിട്ടരാമന്റെ രക്ത സാമ്പിള്‍ എടുത്തത്. അതിനിടെ രക്തത്തില്‍ മദ്യത്തിന്റെ അംശം കുറയ്ക്കാനുള്ള മരുന്ന് കഴിച്ചതായും പോലീസ് സംശയിക്കുന്നുണ്ട്.

ശനിയാഴ്ച പുലര്‍ച്ചെ വാഹനാപകടം ഉണ്ടായപ്പോള്‍ ശ്രീറാമും കൂടെയുണ്ടായിരുന്ന യുവതിയും മദ്യപിച്ചിരുന്നോ എന്നറിയാന്‍ പോലീസിന്റെ കൈവശമുള്ള ബ്രത്ത് അനലൈസര്‍ ഉപയോഗിച്ചിരുന്നില്ല. പിന്നീട് ശ്രീറാമിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച പോലീസ് രക്തസാംപിളെടുക്കാനും ആവശ്യപ്പെട്ടില്ല. പിന്നീട് ഇത് വലിയ പ്രതിഷേധത്തിന് കാരണമായതോടെയാണ് പോലീസ് മണിക്കൂറുകള്‍ക്ക് ശേഷം പരിശോധന നടത്താന്‍ തയ്യാറായത്.

Blood sample of Sriram not collected; police to reveal the driver later, Thiruvananthapuram, News, Police, Trending, Accidental Death, hospital, Media, Kerala

അതേസമയം ശ്രീറാം വെങ്കിട്ടരാമനെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമമുണ്ടാകുമെന്ന ആശങ്കയുണ്ടെന്നു മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ കുടുംബം പറയുന്നു. പ്രതിസ്ഥാനത്ത് ഉന്നതരായതിനാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടക്കാം. കേസില്‍ നീതിപൂര്‍വമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും ബഷീറിന്റെ സഹോദരന്‍ അബ്ദുര്‍ റഹ്മാന്‍ കോഴിക്കോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Blood sample of Sriram not collected; police to reveal the driver later, Thiruvananthapuram, News, Police, Trending, Accidental Death, hospital, Media, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?