പ്രവാസികള്‍ക്ക് ഓണം ഓഫറുമായി വിദേശകാര്യ സഹമന്ത്രി; കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ ഉണ്ടാവുമെന്ന് വി മുരളീധരന്‍

കൊച്ചി: (www.kvartha.com 19.08.2019) കേരള പ്രവാസികളുടെ ആഘോഷാവധികളില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ഉണ്ടാവുമെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. വിദേശത്തുനിന്നു പ്രത്യേക സര്‍വീസുകള്‍ നടത്തി വിമാന ടിക്കറ്റ് നിരക്ക് വര്‍ധന നിയന്ത്രിക്കാമെന്നു വ്യോമയാന മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും പ്രവാസി ലീഗല്‍ സെല്‍ വാര്‍ഷിക പരിപാടി ഉദ്ഘാടനം ചെയ്യ്തു കൊണ്ട് മുരളീധരന്‍ പറഞ്ഞു. ഓണക്കാലത്ത് ഗള്‍ഫില്‍ നിന്നു കേരളത്തിലേക്കു വരുന്നവര്‍ക്ക് ഇതൊരു പ്രതീക്ഷയാണ്.

നയതന്ത്രത്തില്‍ മാത്രം ശ്രദ്ധിച്ചിരുന്ന വിദേശകാര്യ വകുപ്പ് മോദി സര്‍ക്കാര്‍ വന്നതോടെ പ്രവാസികളുടെ പ്രശ്നങ്ങള്‍ക്കും ക്ഷേമത്തിനും കൂടി മുന്തിയ പരിഗണന നല്‍കുന്നു. വിദേശരാജ്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്ന ഇന്ത്യക്കാര്‍ക്കു ശിക്ഷാ കാലാവധി ഇന്ത്യയില്‍ പൂര്‍ത്തിയാക്കാനും അറുപതിലേറെ രാജ്യങ്ങളുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്.

News, Kerala, Kochi, Onam, Gulf, Flights, Festival, Narendra Modi, M Muralitharan Says More Flights Will Take Place

പ്രവാസികള്‍ക്കായുള്ള കഴിഞ്ഞ രണ്ടര മാസമായി വിദേശത്തു മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ തൂക്കം നോക്കി നിരക്ക് ഈടാക്കുന്നില്ല എന്നും ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നുണ്ട് എന്നും വാര്‍ഷിക പരിപാടിയില്‍ പറഞ്ഞു. റിക്രൂട്ടിങ് ഏജന്റുമാരുടെ ചൂഷണത്തിനു പരിഹാരം കാണാന്‍ കഴിയുന്ന രീതിയില്‍ എമിഗ്രേഷന്‍ നിയമം പരിഷ്‌കരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

കേരളത്തില്‍ നിന്നു യൂറോപ്പിലേക്ക് ഗള്‍ഫ് വഴി അല്ലാതെ നേരിട്ട് കണക്ടിവിറ്റി നല്‍കുന്ന വിമാന സര്‍വീസ് വേണമെന്ന ആവശ്യം അംഗീകരിക്കുകയും ഇതിനെക്കുറിച്ച് പഠിച്ചു നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Kochi, Onam, Gulf, Flights, Festival, Narendra Modi, M Muralitharan Says More Flights Will Take Place


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?