ആലംപാടി സ്വദേശിനി ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ സൗദിയില്‍ മരിച്ചു

ആലംപാടി  (www.evisionnews.co): ആലംപാടി മിഹ്‌റാജ് ഹൗസിലെ പരേതനായ മൊയ്തീന്‍ കുഞ്ഞി മിഹ്‌റാജിന്റെ ഭാര്യ ആയിഷ ഹജ്ജുമ്മ (92)ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ മരിച്ചു. അറഫയില്‍ വെച്ചായിരുന്നു മരണം. കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴിയായിരുന്നു ഹജ്ജിന് പുറപ്പെട്ടത്. 

അറഫയില്‍ നിന്ന് മുസ്ദലിഫയിലേക്ക് പുറപ്പെടുന്നതിന് ട്രെയിന്‍ കാത്തുനില്‍ക്കുന്നതിനിടെ കുഴഞ്ഞുവീണ ആയിഷ ഹജ്ജുമ്മ അറഫയിലെ ആശുപത്രിയിലാണ് മരിച്ചത്. മക്കള്‍: പരേതനായ മുഹമ്മദ്, അബ്ദുല്ല, അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ റഹ്മാന്‍, അബൂബക്കര്‍, അഹമ്മദലി, ഇബ്രാഹിം, പരേതയായ ബീഫാത്തിമ, ഖദീജ, സുഹറ. 

മയ്യിത്ത് മക്കയില്‍ ഖബറടക്കി. നടപടിക്രമങ്ങള്‍ക്കും ഖബറടക്കത്തിനും വിഖായ പ്രവര്‍ത്തകരും കെ.എം.സി.സി പ്രവര്‍ത്തകരും രംഗത്തുണ്ടായിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?