ബംഗാളില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരുന്നു
കൊല്‍ക്കത്ത (www.evisionnews.co): ബംഗാളില്‍ മമത സര്‍ക്കാര്‍ 'ആന്റിലിഞ്ചിങ് ബില്‍' കൊണ്ടുവരും. കേസില്‍ പ്രതികളാവുന്നവര്‍ക്ക് ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയും ലഭിക്കുന്ന തരത്തിലാണ് നിയമനിര്‍മ്മാണം. ആഗസ്റ്റ് 30ന് ബില്‍ നിയമസഭയില്‍ കൊണ്ടു വരുമെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
മതം, വംശം, ജാതി, രാഷ്ട്രീയം, ലൈംഗികത, ദേശം, ഭാഷ, ഭക്ഷണം എന്നിവയുടെ പേരിലെല്ലാം നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളെ ബില്ലിന്റെ കീഴില്‍ കൊണ്ടുവരും. ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാതെയുള്ള ഉദ്യോഗസ്ഥനായിരിക്കും അന്വേഷണ ചുമതല. അക്രമസംഭവങ്ങളെ കുറിച്ചുള്ള പ്രാദേശിക ഇന്റലിജന്‍സ് വിവരങ്ങള്‍ പരിശോധിക്കാന്‍ നോഡല്‍ ഓഫീസറെ നിയമിക്കും. കേസില്‍ സാക്ഷികളാകുന്നവര്‍ക്ക് സംരക്ഷണമൊരുക്കുമെന്നും ഇരകള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കാനും ബില്ലില്‍ ചട്ടങ്ങളുണ്ടാവും.
Powered by Info News For You

Comments
Post a Comment