'ഒരു രാജ്യം ഒരു ഭരണഘടന എന്ന ലക്ഷ്യത്തിലേക്ക് രാജ്യമെത്തി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് ആലോചിക്കേണ്ട സമയമായി'; സ്വാതന്ത്യദിനത്തില്‍ നരേന്ദ്ര മോദി

ന്യൂഡല്‍ഹി: (www.kvartha.com 15.08.2019) ഒരു രാജ്യം ഒരു ഭരണഘടന എന്ന ലക്ഷ്യത്തിലേക്ക് രാജ്യമെത്തിയെന്നും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് ആലോചിക്കേണ്ട സമയമായിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. 73-ാം സ്വാതന്ത്രദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര, വ്യോമ, നാവിക സേനകളുടെ ഏകോപനത്തിന് ഒരു തലവന്‍ പുതുതായി നിയമിക്കപ്പെടുമെന്നും മോദി പ്രഖ്യാപിച്ചു.

ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്നതായിരിക്കും പുതിയ പദവി. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ കര, വ്യോമ, നാവിക സേന എന്നീ മൂന്നു സേനാ വിഭാഗങ്ങളുടെയും പൊതുതലവനായിരിക്കും അദ്ദേഹം. സൈനിക ശക്തിയില്‍ നാം അഭിമാനിക്കണമെന്നും ഓരോ ഇന്ത്യക്കാരനും രാജ്യത്തിന്റെ സംസ്‌കാരം ഉള്‍ക്കൊള്ളണമെന്നും മോദി സ്വാതന്ത്രദിനത്തില്‍ സംസാരിച്ചു. ഇന്ത്യ സൈനിക സംവിധാനങ്ങള്‍ നവീകരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

New Delhi, News, National, PM, Narendra Modi, Army, India will now have Chief of Defence Staff; PM Narendra Modi

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New Delhi, News, National, PM, Narendra Modi, Army, India will now have Chief of Defence Staff; PM Narendra Modi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?