പശ്ചിമബംഗാളില്‍ ഇടതുപക്ഷവുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അനുമതി

ന്യൂഡല്‍ഹി: (www.kvartha.com 25/08/2019) പശ്ചിമ ബംഗാളില്‍ ഇടതുപക്ഷവുമായുള്ള സഖ്യത്തിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അനുമതി. പി.സി.സി അധ്യക്ഷന്‍ സൊമന്‍ മിത്രയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്‌ക്കൊടുവിലാണ് സോണിയ സഖ്യത്തിന് അനുമതി നല്‍കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ തുടര്‍ന്നാണ് ഇടതുപക്ഷവുമായുള്ള സഖ്യത്തിന് കോണ്‍ഗ്രസ് നേതൃത്വം പച്ചക്കൊടി കാണിച്ചിരിക്കുന്നത്.

News, New Delhi, Congress,Sonia Gandhi gives nod to Left-Congress alliance in West Bengal

ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായുള്ള സഖ്യത്തിന് സോണിയ ഗാന്ധി അനുമതി നല്‍കിയതായി സൊമന്‍ മിത്ര പറഞ്ഞു. ഇടതുപക്ഷത്തിന് സമ്മതമാണെങ്കില്‍ സഖ്യവുമായി മുന്നോട്ട് പോകാമെന്ന് സോണിയ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം തൃണമൂലുമായി ബംഗാളില്‍ യാതൊരു നീക്കുപോക്കിനും തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, Congress,Sonia Gandhi gives nod to Left-Congress alliance in West Bengal


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?