സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി; എമര്‍ജന്‍സി ലാന്‍ഡിങ്ങില്‍ വിമാനത്തിന് തീപിടിച്ചു; വന്‍ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്


ന്യൂഡല്‍ഹി: (www.kvartha.com 20.08.2019) സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കിയ എയര്‍ ഇന്ത്യ വിമാനത്തിന് തീപിടിച്ചു. തലനാരിഴയ്ക്കാണ് വന്‍ദുരന്തമൊഴിവായത്. വിമാനത്തിലുണ്ടായിരുന്ന 59 യാത്രക്കാരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. ഡല്‍ഹിയില്‍ നിന്നും ജയ്പൂരിലേക്ക് പറന്ന അലയന്‍സ് എയര്‍ ഫ്‌ളൈറ്റ് 9 എക്‌സ് 643 ആണ് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടത്.

ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നതിന് പിന്നാലെ സാങ്കേതിക പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ വിമാനം ഡല്‍ഹി വിമാനത്താവളത്തിലേക്ക് തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു. ലാന്‍ഡിങ്ങിനിടെ വിമാനത്തിന് തീപിടിക്കുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, Plane, Airport, Accident, Alliance Air flight to Jaipur makes emergency landing at Delhi airport


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?