തൊപ്പിയെ ചൊല്ലിയുള്ള വാക്കുതര്‍ക്കത്തിനിടെ പെയിന്റിങ് തൊഴിലാളി അടിയേറ്റു മരിച്ചു; ഒളിവില്‍ പോയ മുഖ്യ പ്രതി പിടിയില്‍, സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ തെളിവായി ശേഖരിച്ചു
കൊല്ലം: (www.kvartha.com 04.08.2019) തൊപ്പിയെച്ചൊല്ലിയുള്ള വാക്കുതര്‍ക്കത്തിനിടെ പെയിന്റിങ് തൊഴിലാളി അടിയേറ്റു മരിച്ചു. മുണ്ടയ്ക്കല്‍ നേതാജി നഗര്‍ അമ്പാടി ഭവനില്‍ രാജു(52) ആണ് മരിച്ചത്. സംഭവത്തില്‍ ഒളിവില്‍ പോയ മുഖ്യ പ്രതി പള്ളിത്തോട്ടം അനുഗ്രഹ നഗറില്‍ ബിപിന്‍(25) പിടിയിലായി. മര്‍ദനത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്നും ബിപിനും ഒപ്പമുണ്ടായിരുന്നവരും മുങ്ങുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ബിപിന്‍, പള്ളിത്തോട്ടം സ്നേഹതീരം നഗറില്‍ ജോമോന്‍, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവരെ പ്രതി ചേര്‍ത്ത് ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തത്. രാജുവിനെ അടിക്കുന്നതിന്റെയും നിലത്തുവീണ ഇയാളുടെ തലയില്‍ നിന്ന് ബിപിന്‍ തൊപ്പി ഊരിയെടുത്ത് പോകുന്നതിന്റെയും ദൃശ്യങ്ങള്‍ പോലീസ് സിസിടിവിയില്‍ നിന്ന് ശേഖരിച്ചു.
ബാര്‍ മാനേജരായിരുന്നു സംഭവത്തില്‍ ദൃക്സാക്ഷിയായിരുന്നത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലപാതകം, ഒന്നില്‍ കൂടുതല്‍ പേര്‍ സംഘം ചേര്‍ന്നുള്ള ആക്രമണം എന്നീ വകുപ്പുകള്‍ പ്രതികളുടെമേല്‍ ചുമത്തി. അടിയുടെ ആഘാതത്തില്‍ രാജുവിന്റെ തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. തോപ്പ് സെന്റ് സ്റ്റീഫന്‍സ് പള്ളിയിലായിരുന്നു രാജുവിന്റെ സംസ്‌കാരം നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kollam, News, Kerala, Crime, Killed, Murder, Arrest, Police, Accused, CCTV, attack, Murder case in kollam; main accused arrested

Powered by Info News For You

Comments
Post a Comment