തട്ടുദോശ കിട്ടാന്‍ വൈകിയതോടെ തോക്ക് പുറത്തെടുത്തു; വിവരമറിഞ്ഞ് പോലീസെത്തിയതോടെ രണ്ടു പേര്‍ ഓടിമറഞ്ഞു, കളിത്തോക്കുമായി 'അധോലോക നായകന്‍' ചമഞ്ഞ യുവാവ് പിടിയില്‍

വൈറ്റില: (www.kasargodvartha.com 25.08.2019) തട്ടുദോശ കിട്ടാന്‍ വൈകിയതോടെ തോക്ക് പുറത്തെടുത്തു. കളിത്തോക്കുമായി 'അധോലോക നായകന്‍' ചമഞ്ഞ യുവാവിനെ വിവരമറിഞ്ഞെത്തിയ പോലീസ് പിടികൂടി. കൊല്ലം സ്വദേശി സുനിലിനെ (40) യാണ് മരട് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി വൈറ്റില ഹബ്ബിനു സമീപമാണ് സംഭവം. തോക്കുയര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സുനിലിന്റെ അടുക്കല്‍ പേടിച്ച് ആരും അടുത്തിരുന്നില്ല. പോലീസെത്തി കീഴ്‌പെടുത്തി തോക്ക് കൈവശപ്പെടുത്തി പരിശോധിച്ചപ്പോഴാണ് കളിത്തോക്കാണെന്ന് മനസിലായത്.

മദ്യലഹരിയിലായിരുന്നു യുവാവ്. പോലീസെത്തിയതോടെ ഇയാളുടെ സുഹൃത്തുക്കള്‍ ഓടിമറയുകയായിരുന്നു. മദ്യപിച്ചതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞ ഇയാളെ പൊതുജനങ്ങളെ ഭീഷണിപ്പെടുത്തിയതിന് പിഴ ഈടാക്കി വിട്ടയച്ചതായി മരട് എസ് എച്ച് സി വിനോദ് പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Top-Headlines, Crime, Youth held with Fake gun
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?