കാസര്‍കോട് നഗരസഭയില്‍ സ്ഥലം മാറ്റം മാത്രം, പകരം നിയമനമില്ല; ജീവനക്കാരുടെ ഒഴിവുകള്‍ നികത്തണമെന്ന് ചെയര്‍പേഴ്‌സണ്‍

കാസര്‍കോട്: (www.kasargodvartha.com 14.08.2019) കാസര്‍കോട് നഗരസഭയിലെ ജീവനക്കാരുടെ ഒഴിവുകള്‍ നികത്തണമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. നഗരകാര്യ ഡയറക്ടറുടെ 2019 ഓഗസ്റ്റ് ഒന്നിലെ ഉത്തരവുകള്‍ പ്രകാരം കാസര്‍കോട് നഗരസഭയില്‍ നിന്നും പി എ ടു സെക്രട്ടറി, റവന്യൂ ഓഫീസര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്- 1, സീനിയര്‍ ക്ലാര്‍ക്ക്, ഡ്രൈവര്‍ എന്നീ തസ്തിക കളിലായി പത്തുപേരെ സ്ഥലം മാറ്റി കൊണ്ട് ഉത്തരവായിട്ടുള്ളതാണ്. എന്നാല്‍ പി എ ടു സെക്രട്ടറി, റവന്യൂ ഓഫീസര്‍ എന്നീ തസ്തികകളില്‍ മാത്രമേ ജീവനക്കാരെ പകരം നിയമിച്ചുള്ളൂ. സ്ഥലം മാറ്റ ഉത്തരവ് പ്രകാരം കാസര്‍കോട് നഗരസഭയില്‍ ആറ് സീനിയര്‍ ക്ലാര്‍ക്കുമാരുടെ ഒഴിവുകള്‍ വരുന്നുണ്ട്. എന്നാല്‍ പകരം ആരെയും നിയമിച്ചിട്ടില്ല.

2019- 20 വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വാര്‍ഡ് സഭകള്‍ നടന്നുകൊണ്ടിരിക്കുന്ന സമയമായതിനാലും, പദ്ധതി പ്രവര്‍ത്തനങ്ങളും മറ്റ് ഓഫീസ് പ്രവര്‍ത്തികളും സുഗമമായി നടത്തി കൊണ്ട് പോകുന്നതിന് സാധിക്കാതെ വരുന്നു. പത്തുപേരെ വിടുതല്‍ ചെയ്യുമ്പോള്‍ നഗരസഭ ഉദ്യോഗസ്ഥരില്ലാതെ കടുത്ത പ്രതിസന്ധി നേരിടുന്ന അവസ്ഥയുമാണുള്ളത്. നഗരസഭയില്‍ നിന്നും വിടുതല്‍ ചെയ്യുന്ന പത്തുപേരുടെയും നിലവില്‍ ഒഴിഞ്ഞു കിടക്കുന്ന ഒരു സീനിയര്‍ ക്ലാര്‍ക്കും അടക്കം 11 പേര്‍ക്ക് പകരം ജീവനക്കാരെ നിയമിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ചെയര്‍പേഴ്‌സണ്‍ ആവശ്യപ്പെട്ടു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kasaragod-Municipality, Chairperson about Vacancies of Municipality
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?