കേരള സര്‍വ്വകലാശാലയിലെ ബിരുദദാനത്തിന് ഗവര്‍ണ്ണര്‍ക്ക് പകരം മന്ത്രി; ഗവര്‍ണ്ണര്‍ സ്ഥലത്തില്ലാത്ത ദിവസം പരിപാടി സംഘടിപ്പിക്കാന്‍ സര്‍വ്വകലാശാല നിര്‍ബന്ധം പിടിക്കുകയാണെന്ന് ആക്ഷേപം, ഉന്നത വിദ്യാഭ്യാസമന്ത്രി ബിരുദം സമ്മാനിക്കാനുള്ള തീരുമാനം വിവാദത്തില്‍

തിരുവനന്തപുരം: (www.kvartha.com 21.08.2019) കേരള സര്‍വ്വകലാശാല ഓണററി ബിരുദം സമ്മാനിക്കാന്‍ ഉന്നത വിദ്യാഭ്യാസമന്ത്രിയെ തീരുമാനിച്ചതിനെ ചൊല്ലി വിവാദം. ഗവര്‍ണ്ണര്‍ സ്ഥലത്തില്ലാത്ത ദിവസം പരിപാടി സംഘടിപ്പിക്കാന്‍ സര്‍വ്വകലാശാല നിര്‍ബന്ധം പിടിക്കുകയാണ് എന്നാണ് ആക്ഷേപം. ഉന്നത വിദ്യാഭ്യാസമന്ത്രിയെ ബിരുദം സമ്മാനിക്കാന്‍ തീരുമാനിച്ചത് ഗവര്‍ണ്ണറുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് സര്‍വ്വകലാശാല വിശദീകരണം നല്‍കി. സര്‍വ്വകലാശാലയുടെ പ്രോ ചാന്‍സലര്‍ കൂടിയാണ് ഉന്നത വിദ്യാഭ്യാസമന്ത്രി.

News, Kerala, Education, Minister, K.T Jaleel, Governor, University, instead of governor, minister will give graduation in kerala university

സര്‍വ്വകലാശാല ചട്ടപ്രകാരം ചാന്‍സലര്‍ ആയ ഗവര്‍ണ്ണറാണ് ബിരുദം സമ്മാനിക്കേണ്ടത്. എന്നാല്‍ പ്രോ ചാന്‍സലര്‍ ആയ വിദ്യാഭ്യാസമന്ത്രി ഓണററി ബിരുദം നല്‍കുന്നത് ആദ്യമായാണ്. ക്രിസ് ഗോപാലകൃഷ്ണനും ഡോക്ടര്‍ ജയന്ത് നര്‍ലേക്കറിനുമാണ് സര്‍വ്വകലാശാലാ ഡിഎസ്സി ബിരുദം നല്‍കി ആദരിക്കുന്നത്. എന്നാല്‍ സ്ഥലത്തുണ്ടാകില്ലെന്ന് ഗവര്‍ണര്‍ പി സദാശിവം അറിയിച്ചിരിക്കുകയാണ്.

പരിപാടി മാറ്റിവെക്കാന്‍ കഴിയില്ലെന്നും വ്യാഴാഴ്ച തന്നെ പരിപാടി നടത്തേണ്ടതുണ്ടെന്നും സര്‍വ്വകലാശാല രാജ്ഭവനെ അറിയിച്ചെന്നാണ് വിവരം. ബിരുദദാനചടങ്ങിന് തൊട്ടുമുമ്പ് ബിരുദം നല്‍കുന്നതില്‍ തീരുമാനമെടുക്കാന്‍ ചാന്‍സലറുടെ അധ്യക്ഷതയില്‍ സെനറ്റിന്റെ പ്രത്യേക യോഗം ചേരും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Education, Minister, K.T Jaleel, Governor, University, instead of governor, minister will give graduation in kerala university


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?