ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ട്രംപിന്റെ ഇടപെടല്‍
ദേശീയം (www.evisionnews.co): കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും ചെയ്ത ഇന്ത്യന്‍ നടപടിയെ തുടര്‍ന്ന് മൂര്‍ച്ഛിച്ച ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിന് അറുതി വരുത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടല്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായും ട്രംപ് ഇന്ന് ടെലിഫോണില്‍ സംസാരിച്ചു.
മേഖലയിലെ നിലവിലെ രാഷ്ട്രീയസാഹചര്യവും ഇന്ത്യയും യുഎസും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും മോദിയുമായി ട്രംപ് ചര്‍ച്ച ചെയ്തതായി വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെ അറിയിച്ചു. മോദി-ട്രംപ് സംഭാഷണം അരമണിക്കൂറോളം നീണ്ടുവെന്നാണ് സൂചന. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ-പാക് ബന്ധം വഷളായ ശേഷം ഇതാദ്യമായാണ് അമേരിക്കന്‍ പ്രസിഡന്റ് ഇരുരാഷ്ട്രത്തലവന്മാരുമായും സംസാരിക്കുന്നത്. മോദിയുമായി ആദ്യം സംസാരിച്ച ശേഷം ഇമ്രാനെ ബന്ധപ്പെട്ട ട്രംപ് പിന്നീട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണോടും ടെലിഫോണില്‍ സംസാരിച്ചു.
മേഖലയില്‍ ചില നേതാക്കള്‍ തന്നെ ഇന്ത്യാവിരുദ്ധ പ്രസ്താവന നടത്തുന്ന സാഹചര്യം സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്നതാണെന്ന് മോദി ട്രംപിനോട് പറഞ്ഞതായാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്. കശ്മീര്‍ വിഷയത്തിലെ ഇന്ത്യന്‍ നിലപാട് ട്രംപിനെ കൃത്യമായി ധരിപ്പിച്ച മോദി കശ്മീരില്‍ സമാധനപരമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റേയും തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഉന്മൂലനം ചെയ്യേണ്ടതിന്റേയും ആവശ്യകത ട്രംപിനെ ധരിപ്പിച്ചു.
Powered by Info News For You

Comments
Post a Comment